നെടുമുടി വേണുവിന് ആദരം .


നെടുമുടി വേണുവിന് ആദരം . മലയാളത്തിന്റെ പ്രിയനടൻ നെടുമുടി വേണു സിനിമയിൽ എത്തിയതിന്‍റെ നാൽപതാം വാർഷികം ആഘോഷിച്ചു. സലിംകുമാർ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കെ.കുമാറാകണം എന്ന സിനിമയുടെ ലോക്കേഷനിൽ കേക്ക് മുറിച്ചാണ് വാർഷികം ആഘോഷിച്ചത്. ജയറാം ,അനുശ്രീ ,ബാദുഷാ തുടങ്ങിയവരും അണിയറ പ്രവർത്തകരും ചടങ്ങിൽ പ ങ്കെടുത്തു.  ഈ സിനിമയിൽ ദൈവമായാണ് നെടുമുടി വേണു അഭിനയിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം നെടുമുടി വേണു മികച്ച കഥാപാത്രങ്ങളുമായി മുന്നോട്ട് പോകട്ടെയെന്ന് നമുക്ക് ആശംസിക്കാം.

No comments:

Powered by Blogger.