ഈ.മ.യൗ മെയ് നാലിന് റിലീസ് ചെയ്യും.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ. മ. യൗ മെയ് നാലിന്  റിലിസ് ചെയ്യും . ഒരു കടലോര ഗ്രാമത്തിൽ നടക്കുന്ന മരണത്തെയും അതിന്റെ വിവിധ ഭാവങ്ങളെയും ആവിഷ്കരിക്കുന്ന ചിത്രം. 18 ദിവസം കൊണ്ട് ഷൂട്ടിംങ്ങ് പൂർത്തിയായി.  അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചെമ്പൻ വിനോദ് ,വിനായകൻ , സംവിധായകൻ ദിലീഷ്  പോത്തൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. തിരക്കഥ - സംഭാഷണം പി.എഫ് മാത്യൂസും ക്യാമറ ഷൈജു ഖാലിദും എഡിറ്റിംഗ് ദീപു ജോസഫും സംഗീതം പ്രശാന്ത് പിള്ളയും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.