ഗുഡാലോചന ഫിലിം റിവ്യൂ..
സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത് എങ്കിലും മിക്ക സിനിമകളിലും കണ്ടു വരുന്നതു പോലെ കഥാപാത്രങ്ങൾ സ്വാർത്ഥതയുള്ളവരും ആണ്. ഒരു കള്ളം മറയ്ക്കാൻ മറ്റൊരു കള്ളം , അങ്ങനെ നിരവധി കള്ളങ്ങൾ പറഞ്ഞ് കടകെണിയിൽ വീഴുകയും അതിൽ നിന്ന് രക്ഷപ്പെടാൻ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന നാല് സുഹൃത്തുക്കളുടെ കഥയാണിത്.
നായക കേന്ദ്രീകൃതമില്ലാത്ത സിനിമയാണ്. ഹരീഷ് കണാരന്റെ അഭിനയം മികച്ചതാണ് .ക്ലൈമാക്സിലെ വലിച്ച് നീട്ടലുകളും അനാവശ്യ രംഗങ്ങളും പ്രേക്ഷകരെ ബോറടിപ്പിക്കുന്നു.
ടൈറ്റലിലെ കോഴിക്കോടൻ പാട്ട് നന്നായിട്ടുണ്ട് . തിരക്കഥയുടെ പോരയ്മ എടുത്ത് പറയേണ്ടതാണ്. സംവിധായകൻ തോമസ് സെബാസ്റ്റ്യന്റെ മുന്നാമതത്ത ചിത്രമാണ്. ഫോട്ടോഗ്രാഫി അഖിൽ ജോർജും കഥ അനൂപ് ജോസഫും സംഭാഷണം ധ്യാൻ ശ്രീനിവാസനും സംഗീതം ഗോപി സുന്ദറുമാണ്. ധ്യാൻ ശ്രീനിവാസൻ ,മമ്ത മോഹൻദാസ് ,അജു വർഗ്ഗീസ് ,നിരഞജ്ന കുറുപ്പ് , ശ്രീനാഥ് ഭാസി ,വിഷ്ണു ഗോവിന്ദ് , അലൻസിയർ ലോപ്പസ് തുടങ്ങിയവർ അഭിനയിക്കുന്നു.
റേറ്റിംഗ് - 2.5 / 5.

No comments: