ഓവർടേക്ക് ഫിലിം റിവ്യൂ ..പ്രേക്ഷകർക്ക് നവ്യാനുഭവം.  ദൃശ്യ പ്രതിഫലനം തന്നെയാണ് മികച്ച ടെക്നിക്കൽ പെർഫെക്ഷൻ കൊണ്ട്  ഓവർ ടേക്ക്  വ്യത്യസ്ഥമാകുന്നത്.  സിനിമയെ നന്നായി വീക്ഷിക്കുന്നവരാണ് നമ്മുടെ പ്രേക്ഷകർ.  മലയാളത്തിൽ റോഡ് മൂവി പരീക്ഷണം വളരെ കുറവുമാണ്. ഷൂട്ടിംഗ് ബുദ്ധിമുട്ട് തന്നെയാണ് ഇത്തരം സിനിമകളിൽ നിന്ന് പലരും പുറകോട്ട് പോയിട്ടുള്ളത്. 

ബിസിനസ്സ് മതിയാക്കി കൊച്ചിയിലേക്ക് പോകുന്ന ഭർത്താവും ഭാര്യയും റോഡ് മാർഗ്ഗം യാത്ര ചെയ്യുമ്പോൾ അവർ നേരിടേണ്ടി വരുന്ന അപ്രതീക്ഷത സംഭവങ്ങളാണ് ഓവർ ടേക്ക് പറയുന്നത്.  അജയൻ വിൻസെന്റിന്‍റെ ക്യാമറ വർക്ക് ഗംഭീരമായി.ആ ദൃശ അനുഭവം വേറിട്ടതാണ്.  വില്ലനായി യുവനടൻ ദീപക് പറംബോൾ തിളങ്ങി. അനിൽ തിരക്കഥയും ദിനേഷ് സംഭാഷണവും  നിർവ്വഹിക്കുന്നു.  ഓവർ ടേക്ക് സംവിധാനം ചെയ്യുന്നത് ജോൺ  (ജോൺ ജോസഫ്) ആണ്. വിജയ് ബാബു ,പാർവ്വതി നായർ ,ആ ഞ്ജലി നായർ ,നിയാസ് .കൃഷ്ണ ,അജയ് നടരാജൻ, നെൽസൻ ശൂരനാട് തുടങ്ങിയവർ അഭിനയിക്കുന്നു.   വ്യതസ്തമായ ഈ പ്രേമേയത്തെ പ്രേക്ഷകർ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കാം .

റേറ്റിംഗ് - 3 / 5

No comments:

Powered by Blogger.