സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് ഫിലിം റിവ്യു.മലയാള സിനിമയ്ക്ക് ഒരു മികച്ച ഫാമിലി ഡ്രാമയാണ് ഈ  സിനിമ. ഒരു നല്ല സുഹൃത്തിനെ നിങ്ങൾ കണ്ടെത്തുവാൻ തിരയേണ്ടത് നിങ്ങളുടെ മനസിലാണ് ,അവിടെ നിങ്ങൾക്ക് സഖറിയ പോത്തനെ പ്പോലെ ഒരു നല്ല സുഹൃത്തിനെ കണ്ടെത്താൻ കഴിയും . 

സഖറിയ പോത്തന്‍റെ ജീവിതത്തിലേക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ പഴയ സുഹൃത്ത് എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ഈ സിനിമ പറയുന്നത്.  ബാബു ആന്റണിയുടെ അഭിനയം മനോഹരമായി. സഖറിയ പോത്തന്‍റെ  ജീവിതം പറയുന്ന കഥ നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് സംവിധായകൻ ഉല്ലാസ് ഉണ്ണികൃഷ്ണന്  നേട്ടമായി. മനോജ് നായരുടെ തിരക്കഥയും അഭിലാഷിന്റെ എഡിറ്റിംഗും പാപ്പിനുവിന്റെ ഫോട്ടോഗ്രാഫിയും ശ്രദ്ധേയമായി. ലാൽ ,ബാബു ആന്റണി ,മനോജ് കെ.ജയൻ ,പൂനം ബജ് വ ,രാഹുൽ മാധവ് ,മുരളി കൃഷ്ണൻ ,അഞ്ജന മോനോൻ ,ബാബു ചേർത്തല ,മീനാക്ഷി തുടങ്ങിയവർ അഭിനയിക്കുന്നു. ഈ ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റെടുക്കും എന്ന് കരുതാം .

റേറ്റിംഗ് -. 3 \ 5.

No comments:

Powered by Blogger.