അണ്ണാദുരൈ ഫിലിം റിവ്യൂ ..


കുടുംബ പശ്ചാത്തലത്തിലുള്ള ഈ സിനിമയിൽ ആക്ഷനും പ്രണയത്തിനും ഒക്കെ പ്രധാന്യം നൽകിയിരിക്കുന്നു. പാട്ടുകളും ആക്ഷൻ രംഗങ്ങളും ഒക്കെ നന്നായി ചിത്രീകരിച്ചിരിക്കുന്നു. വിജയ് ആന്റണി ഡബിൾ റോളിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകയുമുണ്ട് ഈ സിനിമയ്ക്ക്.  പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തരത്തിൽ പൂർണ്ണ അക്ഷൻ സിനിമയല്ല അണ്ണാദൂരൈ . രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ജി.ശ്രീനിവാസൻ ആണ്. ഫാത്തിമ വിജയ് ആന്റണി ,രാധിക ശരത് കുമാർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. എഡിറ്റിംഗും, സംഗീതവും വിജയ് ആന്റണിയും, ക്യാമറ ദിൽരാജും നിർവ്വഹിച്ചിരിക്കുന്നു. ഡയാന ചാംപിക ,ജൂവൽ മേരി ,മഹിമ ,രാധാ രവി ,കലി വെങ്കിട്ട് ,നളിനികാന്ത് ,റിന്റു രവി തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.  പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കുമെന്ന് പ്രതിക്ഷിക്കാം.

റേറ്റിംഗ് 3/5 .     
സലിം പി.ചാക്കോ.

No comments:

Powered by Blogger.