എസ്. ദുർഗയ്ക്ക് ഗോവ ചലച്ചിത്ര മേളയിൽ പ്രദർശനാനുമതി .എസ്. ദുർഗയ്ക്ക് ഗോവ ചലച്ചിത്ര മേളയിൽ പ്രദർശനാനുമതി . ഗോവയിൽ നടക്കുന്ന ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.ഐ) യിൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ്.ദുർഗ്ഗ പ്രദർശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. മേളയിലേക്ക് ചിത്രം ജൂറി തെരഞ്ഞെടുത്തിരുന്നെങ്കിലും കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. ഇതിന് എതിരെ സനൽകുമാർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി. ജൂറി തീരുമാനം മറികടന്ന് ചലച്ചിത്രത്തെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ജൂറി അദ്ധ്യക്ഷനും മറ്റും രാജിവെച്ചിരുന്നു. കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് സാക്ഷ്യപ്പെടുത്തിയ പകർപ്പ് മേളയിൽ പ്രദർശിപ്പിക്കാനാണ് കോടതി നിർദ്ദേശം.

No comments:

Powered by Blogger.