പ്രേക്ഷകരാണ് സിനിമയുടെ എല്ലാം _ ടോമിച്ചൻ മുളകുപാടം .

ടോമിച്ചൻ മുളകുപാടം - സൂപ്പർ നിർമ്മാതാവ് . മലയാള സിനിമയിലെ 152 കോടി ചിത്രം പുലിമുരുകനും 65 കോടിയിലേക്ക് നിങ്ങുന്ന രാമലീലയും മലയാളികൾക്ക്  നൽകിയ സൂപ്പർ നിർമ്മാതാവാണ് ടോമിച്ചൻ മുളകുപാടം.



എല്ലാം പ്രേക്ഷകരാണ് തീരുമാനിക്കുന്നതെന്ന് ഉറച്ച് വിശ്വസിക്കുന്ന നിർമ്മാതാവ്.  ആരൊക്കെ എതിർത്താലും നല്ല സിനിമയാണെങ്കിൽ പ്രേക്ഷകർ അത് രണ്ട് കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. കഥയിലുള്ള വിശ്വാസം മൂലം രാമലീല വിജയിക്കുന്നുമെന്ന് അറിയാമായിരുന്നു.

രാമലീലയുടെ മാർക്കറ്റിംഗ് വിജയകാരണങ്ങിൽ ഒന്നാണ്.   കോടികൾ മുടക്കി എടുക്കുന്ന സിനിമ ജനങ്ങളെ കാണിക്കാനും ,അവരെ തീയേറ്ററുകളിലേക്ക് ആകർഷിക്കാനും കഴിയണമെങ്കിൽ നല്ല പബ്ളിസിറ്റി അനിവാര്യമാണ്. മുളകുപാടം ഫിലിംസിൽ നിന്നും നല്ല സിനിമകളാണ് പ്രേക്ഷകർ പ്രതിക്ഷിക്കുന്നത്. അതു കൊണ്ട് നല്ല സിനിമ നിർമ്മിക്കുന്ന കമ്പനി എന്ന പേര് നിലനിർത്താൻ പൂർണമായി  ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഥയുടെ രിതി അവശ്യപ്പെടുന്ന ബഡ്ജറ്റ് മുടക്കിയാൽ മാത്രമെ   മികച്ച രീതിയിൽ സിനിമയെടുക്കാൻ കഴിയുകയുള്ളു. അവിടെ ബഡ്ജറ്റ് കുടുതൽ എന്ന് പറഞ്ഞ് മാറിയിട്ട് കാര്യമില്ല. മലയാള സിനിമ നേട്ടങ്ങളുടെ പാതയിലാണ്.

കഴിവുള്ള നടൻമാരും ടെക്നിഷ്യൻസും നല്ലതുപോലെ മലയാള സിനിമയിലേക്ക് കടന്നു വരുന്നുണ്ട്.  വൈവിധ്യമുള്ള സിനിമകൾ പ്രേക്ഷകർ സ്വീകരിക്കുന്ന ഈ വേളയിൽ ശ്രദ്ധയോടെ വേണം സിനിമകൾ, നിർമ്മിക്കാൻ എന്ന വിലയിരുത്തലാണ് അദ്ദേഹത്തിനുള്ളത്.  പ്രേക്ഷകരാണ് സിനിമയുടെ എല്ലാമെന്നാണ് എന്റെ  വിശ്വാസമെന്ന്  അദ്ദേഹം , സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

സലിം പി.ചാക്കോ.

No comments:

Powered by Blogger.