ചരിത്രം തിരുത്താൻ മാസ്റ്റർ പീസ് ഡിസംബർ 21-ന്‌ റിലിസ് ചെയ്യും.



ചരിത്രം തിരുത്താൻ മാസ്റ്റർ പീസ് ഡിസംബർ 21-ന്‌ റിലിസ്  ചെയ്യും.  മില്ലൺ കാഴ്ചക്കാരെന്ന റെക്കാർഡ് സ്വന്തമാക്കിയ മാസ്റ്റർ പീസ് ടീസർ ലൈക്കിലും റിക്കാർഡ് നേടിയിരിക്കുകയാണ്. പന്ത്രരലക്ഷം ആളുകളാണ് ടീസർ യുടൂബിൽ കണ്ടത്. 24  മണിക്കുർ കൊണ്ട് ഏറ്റവും അധികം ആളുകൾ കണ്ട ടീസർ എന്ന റിക്കാർഡും മാസ്റ്റർ പീസ് സ്വന്തമാക്കി കഴിഞ്ഞു.  വനിതകൾക്ക് വേണ്ടി ഫാൻസ് ഷോ ക്രമീകരിക്കുന്ന ആദ്യ സിനിമയായി മാസ്റ്റർ പീസ് മാറി. ചെങ്ങന്നൂർ ചിപ്പി തിയേറ്ററിലാണ് ഷോ ക്രമികരിച്ചിട്ടുള്ളത്.  എഡ്ഡി എന്ന വിളിപ്പേരുള്ള എഡ്വേർഡ് ലിവിങ്ങ്സ്റ്റൺ കോളേജ് പ്രൊഫസറായി മമ്മൂട്ടിയും ജോൺ തെക്കൻ എസ്.ഐ ആയി ഉണ്ണി മുകുന്ദനും ഭവാനി ദുർഗ്ഗയായി വരലക്ഷ്മി ശരത് കുമാറും കോളേജ് പ്രൊഫസറായി പുനം ബജ്വവ യും  പ്രിൻസിപ്പലായി സുനിൽ സുഗദയും വൈസ് പ്രിൻസിപ്പലായി മുകേഷും വിദ്യാർത്ഥി നേതാവ് ഉണ്ണികൃഷ്ണനായി ഗോകുൽ സുരേഷും കോളേജ് കാന്റീൻ ഓണർ ഇടിവെട്ട് ഷംസുവായി സന്തോഷ് പണ്ഡിറ്റും പ്രധാന വേഷങ്ങളിൽ സിനിമയിൽ എത്തുന്നു.  രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ് കൃഷ്ണയാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയിട്ടുള്ളത്.

സി.എച്ച് മുഹമ്മദാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ദീപക് ദേവ് സംഗീതവും വിനോദ് ഇല്ലംപ്പള്ളി ക്യാമറയും ജോൺക്കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.    കലാഭവൻ ഷാജോൺ, മഹിമ നമ്പ്യാർ ,ദിയ പിള്ള ,മക്ബൂൽ സൽമാൻ ,അർജൂൻ നന്ദകുമാർ ,സജു നവോദയാ ,ഗണേഷ് കുമാർ ,കൈലാഷ് ,നന്ദു ,ക്യാപ്റ്റൻ രാജു ,തെസ്‌നി ഖാൻ ,ലെന ,മേഘാ മാത്യൂ ,ജോൺ കൈപ്പള്ളിൽ ,ദിവ്യദർശൻ ,അമീർ നിയാസ് തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇരുനൂറോളം തീയേറ്ററുകളിലാണ് സിനിമ റിലിസ് ചെയുന്നത്. റിലിസ് ദിവസം രാവിലെ ഏഴിന് നൂറ്റിഅറുപതിൽപരം ഫാൻസ് ഷോകൾ വിവിധ കേന്ദ്രങ്ങളിൽ ക്രമികരിച്ചിട്ടുള്ളതായി അറിയുന്നു.  യു.കെ സ്റ്റുഡിയോസ് ആണ് തീയേറ്ററുകളിൽ മാസ്റ്റർ പീസ് വിതരണം ചെയ്യുന്നത്.

സലിം പി.ചാക്കോ.

No comments:

Powered by Blogger.