199 രൂപയ്ക്ക് മൂവി കാർഡുമായി കാർണിവൽ സിനിമാസ്.



199 രൂപയ്ക്ക് മൂവി കാർഡുമായി കാർണിവൽ സിനിമാസ്. ഒരു മാസത്തേക്ക് 199 രൂപയാണ് കാർഡിന് നൽകേണ്ടത്. കേരളത്തിലെ 9 കാർണിവൽ സിനിമാസിലെ 23 സ്ക്രീനുകളിലാണ് ഇതിനുള്ള അവസരം. അങ്കമാലി ,കൊല്ലം ,തലയോലപ്പറമ്പ് ,കരുനാഗപ്പള്ളി ,മൂവാറ്റുപുഴ ,തലശ്ശേരി ,പെരിന്തൽമണ്ണ ,കൊടുങ്ങല്ലൂർ എന്നിവടങ്ങളിലാണ് കാർണിവൽ സിനിമാസ് ഉള്ളത്. പ്രസ്തുത കാർഡ് ഉപയോഗിച്ച് തിങ്കൾ മുതൽ വ്യാഴം വരെ പ്രതിദിനം ഓരോ സിനിമ വീതം കാണാം. മാസം പരാമവധി അഞ്ച് സിനിമകൾ. ഇന്ത്യയിൽ ആദ്യത്തേതാണ് കാർണിവൽ സിനിമാസിന്റെ മൂവി -കാർഡ്. ഒരോ വിനിമയത്തിനും തിയേറ്ററിൽ 30 രൂപയും വെബ്സൈറ്റിൽ 20 രൂപയും നൽകണം. ഒറ്റ ടിക്കറ്റിൽ ഒരു മാസം മുഴുവൻ സിനിമ കാണാം എന്നതാണ് മൂവി കാർഡിന്റെ പ്രത്യേകത.  ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലെ 110 നഗരങ്ങളിലെ 160 തീയേറ്ററുകളിലായി 425 സ്ക്രീനുകളാണ് കാർണിവൽ സിനിമാസിന് ഉള്ളത്. മൊത്തം ഇരിപ്പിട ശേഷി 1,25,000 യാ ണ്. പ്രേക്ഷകനെ അഞ്ച് ഇഞ്ച് സ്ക്രീനിൽ നിന്ന് 70 എം.എം വെളളിത്തിരയിലേക്ക് കുടുതൽ അടുപ്പിക്കുകയാണ് മൂവി - ഇ കാർഡിന്റെ ലക്ഷ്യമെന്ന് മൂവി കാർഡ് സി.ഇ.ഒയും ഡയറക്ടറുമായ ദിന മുഖർജി പറഞ്ഞു.           

സലിം പി.ചാക്കോ .

No comments:

Powered by Blogger.