Mersal Movie Review


മെർസൽ മാസ് എൻറ്റർടെയിനർ.. ഇളയദളപതി വിജയ് ട്രിപ്പിൾ (വെട്രി ,മാരൻ ,ദളപതി ) റോളിൽ എത്തിയ മെർസൽ വിജയ് യുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ നേടുമെന്ന വിലയിരുത്തലാണ് വന്നിട്ടുള്ളത്.

3292 തിയേറ്ററുകളിലാണ് മെർസൽ റിലിസ് ചെയ്തിട്ടുള്ളത്. മരുന്ന് വ്യവസായ രംഗത്തെ പ്രവണതകളും സ്വകാര്യ ആശുപുത്രികളുടെ കൊള്ളയും തുറന്ന് കാണിച്ച് കൊണ്ട് ഒരു പ്രതികാര കഥ പറയുകയാണ്. സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു വിഷയം പറയാൻ സംവിധായകൻ അറ്റ്ലിയ്ക്ക് കഴിഞ്ഞു. മാസ് ചേരുവകളും മസാലയും ചേർത്ത് പ്രേക്ഷകർക്ക് വിളമ്പാൻ അറ്റ്ലിയ്ക്ക് കഴിഞ്ഞു. മേക്കിംഗ് അതിഗംഭീരം ആയി.

ബാഹുബലിയ്ക്ക് തിരക്കഥയെഴുതിയ വിജേന്ദ്രപ്രസാദും ക്യാമറാ മെൻ ജി.കെ വിഷ്ണുവും സംഗീത സംവിധാനം നിർവ്വഹിച്ച  എ.ആർ .റഹ്മാനും അഭിനന്ദനം അർഹിക്കുന്നു.  ആരാധകർക്ക് ആഘോഷിക്കാൻ കിടിലൻ ഡയലോഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിജയ് മൂന്ന് റോളുകളും മനോഹരമായി അവതരിപ്പിച്ചു എന്ന് പറയാം. വില്ലനായി സംവിധായകൻ എസ്.ജെ. സുര്യ |സത്യരാജ് ,വടിവേലു ,മലയാളി താരം ഹരീഷ് പേരാടി എന്നിവർ തങ്ങളുടെ റോളുകൾ ഭംഗിയാക്കി. സാമന്ത ,കാജൽ അഗർവാൾ ,നിത്യാ മേനോൻ, ചീനു മോഹൻ, മിഷാ ഗോഷാൽ,  എന്നിവരും റോളുകൾ ഭംഗിയായി ചെയ്തിട്ടുണ്ട്.

റേറ്റിംഗ് : 3/5

No comments:

Powered by Blogger.