മട്ടാഞ്ചേരി ഫെബ്രുവരിയിൽ റിലിസ് ചെയ്യും.


മട്ടാഞ്ചേരി ഫെബ്രുവരിയിൽ റിലിസ് ചെയ്യും..   ഒരു നാടിനെ ജീവന് തുല്യം സ്നേഹിച്ച  കച്ചവടക്കാരെയും അവരെ നിലനിൽപ്പിന് വേണ്ടി ഉയിർ കൊടുത്ത് സ്നേഹിച്ച പുറം ലോകം ഗുണ്ടകളെന്ന് മുദ്രകുത്തി മാറ്റി നിർത്തിയ ചിലരെയും ഉൾപ്പെടുത്തിയ യഥാർത്ഥ്യ  മട്ടാഞ്ചേരിയുടെ ചരിത്രവും വർത്തമാനവുമാണ് സിനിമയുടെ ഇതിവൃത്തം. 

അപസർപ്പക നോവലുകളിലെ ആൾ പിടിയൻ തുരുത്തുകളെപ്പോലെ ഗുണ്ടകളുടെയും കൂലി തല്ലു ക്കാരുടെയും കഥ മട്ടാഞ്ചേരിലൂടെ പറയുകയാണ്. ജയേഷ് മൈനാഗപ്പള്ളി സിനിമ സംവിധാനം ചെയ്യുന്നു. ഷാജി എൻ.ജലീൽ കഥാകൃത്തും ,വിപിൻ മോഹൻ ഫോട്ടോഗ്രാഫിയും ഷാജി പട്ടിക്കര പ്രൊഡക്ഷൻ കൺട്രോളറുമാണ്.  ലാൽ ,കോട്ടയം നസീർ ,ഐ.എം. വിജയൻ ,ഇന്ദ്രൻസ്, ജുബിൽ രാജ് ,സാലു കെ.ജോർജ് ,ഇർഷാദ് ,കലിംഗ ശശി ,സാജു കൊടിയൻ .ഗോപിക അനിൽ ,ശാന്താകുമാരി ,ഓമന യൗസേഫ് തുടങ്ങിയവരാണ് മട്ടാഞ്ചേരിയിൽ അഭിനയിക്കുന്നത്.

No comments:

Powered by Blogger.