വിനയന്‍റെ ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പൂജ നവംബർ അഞ്ചിന് .വിനയന്‍റെ ചാലക്കുടിക്കാരൻ ചങ്ങാതിയുടെ  പൂജ നവംബർ അഞ്ചിന് . കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. ഈ സിനിമ കലാഭവൻ മണിയുടെ ജീവചരിത്രമല്ല .  രചന വിനയൻ തന്നെ . സംഭാഷണം ഉമ്മർ മുഹമ്മദും ഫോട്ടോഗ്രാഫി പ്രകാശ് കുറ്റിയും സംഗീതം ബിജി ബാലും നിർവ്വഹിക്കുന്നു.  പുതുമുഖം രാജാമണിയാണ് പ്രധാന വേഷത്തിൽ എത്തുന്നത്.  നവംബർ അഞ്ചിന് രാവിലെ പത്ത് മണിയ്ക്ക് കാക്കനാട് പാർക്ക് റസിഡൻസിയിൽ ചിത്രത്തിന്‍റെ പൂജ നടക്കും.സംസ്കാരിക വകുപ്പ് മന്ത്രി ഏ.കെ ബാലൻ ,മമ്മൂട്ടി ,കാനം രാജേന്ദ്രൻ ,കെ.വി. തോമസ് ,കെ.രാധാകൃഷ്ണമേനോൻ തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാത്ഥികൾ ആയിരിക്കും .സിനിമ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംവിധായകൻ വിനയൻ പറഞ്ഞു.

No comments:

Powered by Blogger.