70 അടി കട്ടൗട്ടുമായി വില്ലനെ വരവേൽക്കാൻ പത്തനംതിട്ട ഒരുങ്ങി


മോഹൻലാൽ ആരാധകർ 70 അടി കട്ടൗട്ടുമായാണ് വില്ലനെ വരവേൽക്കുന്നത്. പത്തനംതിട്ടയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള കട്ടൗട്ട് വയ്ക്കുന്നത്. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാജീവ് പാലസിന്‍റെ നേതൃത്വത്തിലാണ് കട്ടൗട്ട്  ഐശ്വര്യ തിയേറ്ററിൽ സ്ഥാപിച്ചിട്ടുള്ളത്. 

വിവിധ റിലിസ് കേന്ദ്രങ്ങളിൽ വലിയ കട്ടൗട്ടുകൾ  ഇതിനോടകം സ്ഥാപിച്ച് കഴിഞ്ഞിട്ടുണ്ട്. വമ്പൻ ഹിറ്റ് ആകും വില്ലൻ എന്നാണ് പൊതുവിലയിരുത്തൽ. രാവിലെ 7.30 ന് തന്നെ ഫാൻസ് ഷോകൾ നടക്കും. 150 ഫാൻസ് ഷോകൾ നടക്കുമെന്ന് ഇതിനകം ഉറപ്പായി കഴിഞ്ഞു. കേരളത്തിൽ 253 ഉം മറ്റ് സംസ്ഥാനങ്ങളിൽ 100 ഉം തിയേറ്ററുകളിൽ വമ്പൻ റിലീസ് ചെയ്യും. ആദ്യ ദിവസം ആയിരം ഷോകൾ നടക്കും. ആദ്യ ദിവസത്തെ കളക്ഷൻ റിക്കാർഡ് നേട്ടം കൈവരിക്കാനാണ് ശ്രമം.

No comments:

Powered by Blogger.