ബാക് 2 ലൈഫ് ഒരുങ്ങുന്നുബാക് 2 ലൈഫ് ഒരുങ്ങുന്നു.  സിധിൽ സുബ്രമണ്യൻ സംവിധാനം ചെയ്യുന്ന ചിത്രം 100 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ടോം ഇമ്മട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ  സിനിമയ്ക്ക്. 

101 ചോദ്യങ്ങളിലൂടെ ദേശീയ പുരസ്കാരം നേടിയ മിനോൺ ആണ് പ്രധാന കഥാപാത്രം. 2013 ൽ ചിത്രീകരണം തുടങ്ങിയ സിനിമയാണിത്. എന്നാൽ മിനോണിന്‍റെ  രണ്ട് കാലഘട്ടം ചിത്രീകരിക്കേണ്ടതിനാലാണ് സിനിമയുടെ ചിത്രീകരണം നീണ്ടു പോയത്. 

മനുഷ്യന്റെ പരാക്രമങ്ങൾകൊണ്ട് നശിച്ചു കൊണ്ടിരിക്കുന്ന ലോകവും പ്രകൃതിയുടെ പ്രത്യാക്രമണത്തിൽ മാനവരാശി തന്നെ ഇല്ലാതായേക്കാവുന്ന സന്ദർഭവുമാണ് ബാക് 2 ലൈഫ് പറയുന്നത്.വി.എഫ് .എക്സിൽ ഒരുക്കുന്ന ചിത്രം കുടിയാണിത്.

No comments:

Powered by Blogger.