എം.എ നിഷാദിന്റെ കിണർ ഫെബ്രുവരി 23 ന് റിലീസ് ചെയ്യും.എം.എ നിഷാദിന്റെ കിണർ ഫെബ്രുവരി 23 ന് റിലീസ് ചെയ്യും. പ്രണയത്തിന് ശേഷം Fragrant Nature ഫിലിം ക്രിയേഷൻസിന്‍റെ ബാനറിൽ യുവ സംവിധായകൻ എം.എ നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിണർ. 

സജീവ് പി.കെ.യും ആനി സജീവും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സ്ത്രി പക്ഷ റിയലിസ്റ്റിക് സിനിമയാണിത്. ഈ ചിത്രം തമിഴിൽ കേണി എന്ന പേരിൽ റിമേക്ക് ചെയ്യുന്നുമുണ്ട്. തിരക്കഥയും സംഭാഷണവും ഡോ: അൻവർ അബ്ദുള്ളയും ഡോ. അജു നാരായണനും ഫോട്ടോഗ്രാഫി നൗഷാദ് ഷെറീഫും എഡിറ്റിംഗ് ശ്രീകുമാർ നായരും ഓഡിയോഗ്രാഫി രാജാ കൃഷ്ണനും പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളിയും മേക്കപ്പ് മനോജ് അങ്കമാലിയും പശ്ചത്താല സംഗീതം ബിജി ബാലും നിർവ്വഹിക്കുന്നു.   പ്രഭാവർമ്മ ,ഹരിനാരായണൻ ,പളനി ഭാരതി എന്നിവരുടെ വരികൾക്ക് എം.ജയചന്ദ്രൻ  സംഗീതം നൽകിയിരിക്കുന്നു. ഷീലപോൾ എഴുതിയ കവിതയ്ക്ക് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് കല്ലറ ഗോപനാണ്. 25 വർഷങ്ങൾക്ക് ശേഷം കെ.ജെ യേശുദാസും എസ്.പി ബാലസുബ്രഹ്മണ്യവും ഒന്നിച്ച് പാടിയ അയ്യാ സ്വാമി എന്ന ഗാനം ഇതിനോടൊകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.

ജയപ്രദ ,രേവതി , അർച്ചന , പാർവ്വതി നമ്പ്യാർ , സീമ ,മാലാ പാർവ്വതി ,ദേവി അജിത്ത് ,വർഷ ,ഉമാ നായർ , പശുപതി ,തലൈവാസൽ വിജയ് ,രഞ്ജി പണിക്കർ ,വിജയ് മേനോൻ ,ജോയ് മാത്യൂ ,കൈലാഷ് ,ഭഗത് മാനുവേൽ ,കൃഷ്ണചന്ദ്രൻ ,ഇന്ദ്രൻസ് ,സുധീർ കരമന ,  കൊച്ചുപ്രേമൻ ,ശശി കലിംഗ ,സുനിൽ സുഗദാ , നന്ദു , ഷഫീക്ക് ,അഷ്കർ അമീർ ,അസീസ്  നെടുമങ്ങാട് , സോഹൻ സീനുലാൽ ,രാജേഷ് പറവൂർ ,രാജേഷ് അബലപ്പുഴ ,അനിൽ പി. നെടുമങ്ങാട്  എന്നിവർ സിനിമയിൽ അഭിനയിക്കുന്നു.  

സലിം പി.ചാക്കോ .

No comments:

Powered by Blogger.