മേർസൽ ഒക്ടോബർ 18 ന് വമ്പൻ റിലീസിന്


മേർസൽ ഒക്ടോബർ 18 ന് വമ്പൻ റിലീസിന് . വിജയ് യുടെ സിനിമ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും മെർസൽ.  ട്രിപ്പിൾ റോളിൽ വിജയ് ഈ ചിത്രത്തിൽ അഭിനയിക്കുന്നു.ദീപാവലി ദിനത്തിൽ  130 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന മെർസൽ റിലിസ് ചെയ്യും. അറ്റ്ലിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ശങ്കറിന്റെ അസിസ്റ്റന്റ് അയിരുന്നു അറ്റ്ലി. കഴിഞ്ഞ വിജയ് ചിത്രം തെരി വൻ വിജയം അയിരുന്നു .  സാമന്ത , കാജൽ അഗർവാൾ ,നിത്യാ മേനോൻ , സംവിധായകൻ എസ്.ജെ സൂര്യ ,വടിവേലു ,സത്യരാജ് ,കെവെ സരളെ ,രാജേ ന്ദ്രൻ ,മിഷാ ഗോഷാൽ ,യോഗി ബാബു ,ഹരീഷ് പേരാടി ,ചീനു മോഹൻ തുടങ്ങിയവർ അഭിനയിക്കുന്നു. എ.ആർ റഹ്മാൻ സംഗീതവും ,ജി.കെ വിഷ്ണു ക്യാമറയും നിർവ്വഹിക്കുന്നു.കേരളത്തിൽ മൂന്നുറ്റി നാൽപതിലധികം തിയേറ്റുകളിലാണ് സിനിമ റിലിസ് ചെയ്യുന്നത്. അകെ 3292 തിയേറ്റുകളിൽ ചിത്രം പ്രദർശിപ്പിക്കും . ഗ്ലോബൽ യുണൈറ്റഡ് മീഡിയായാണ് കേരളത്തിൽ മെർസൽ വിതരണം ചെയ്യുന്നത്. ബാഹുബലി വിതരണം ചെയ്തതും ഇവരായിരുന്നു. മെർസൽ ചരിത്ര വിജയമാകും എന്നാണ് പ്രേക്ഷക സമൂഹം പ്രതിക്ഷിക്കുന്നത്.

No comments:

Powered by Blogger.