Since 2016

പ്രണയം നിറഞ്ഞ " SPRING " സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി .



ഓരോ പ്രണയവും ഓരോ വസന്തങ്ങളാണ്..!!  വസന്തകാലത്തിലേക്ക് ചിറകടിച്ചു പറക്കാൻ തുടങ്ങുന്ന പ്രണയമാണ് " SPRING " പറയുന്നത് .


പ്രണയം നിറഞ്ഞ  " SPRING " സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി .


https://youtu.be/yFuKiYPjj7k


യുവതാരങ്ങളായ ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബദുഷാസ് സിൽവർ സ്ക്രീൻ എൻ്റർടെയ്ൻമെൻ്റ്, ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, ശ്രീലാൽ എം എൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും ചെയ്യുന്നു. 


പന്ത്രണ്ട് വർഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാൻഡുകളുടെയും കൂടെ പ്രവർത്തിച്ചയാളാണ് നവാഗതനായ സംവിധായകൻ ശ്രീലാൽ. 80 ശതമാനം ശാരീരിക വൈകല്യം ബാധിച്ച ശ്രീലാൽ, തന്റെ എല്ലാ വൈകല്യങ്ങളും മറന്ന് സ്വപ്ന സാക്ഷാത്കാരത്തിലേക്ക് അടുത്തിരിക്കുകയാണ്. 


ചിത്രത്തിൽ ഉണ്ണി ലാലു, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ, ഉണ്ണി രാജ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സുനിൽ ജി പ്രകാശനാണ് ചിത്രത്തിന്റെ എക്സി ക്യൂട്ടീവ് പ്രൊഡ്യൂസർ. സിനോജ് അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ സംഗീതം അലോഷ്യ പീറ്റർ ആണ് ഒരുക്കിയിരിക്കുന്നത്. പി.ആർ.ഓ- പി ശിവപ്രസാദ്.




No comments:

Powered by Blogger.