Since 2016

‘ടാറ്റൂ: ദ ഗ്രാഫിക്ക’വരുന്നു. DJI Osmo Pocket 3 ഉപയോഗിച്ച് പൂർണ്ണമായും ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ സിനിമ


 


രാജ്യത്തെ ചലച്ചിത്രരംഗത്തിന് പുത്തൻ അനുഭവമായി മലയാളിയായ അശോകൻ പി.കെ. ഒരുക്കിയ പുതിയ ചിത്രം ‘ടാറ്റൂ: ദ ഗ്രാഫിക്ക’വരുന്നു. DJI Osmo Pocket 3 ഉപയോഗിച്ച് പൂർണ്ണമായും ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ സിനിമ.


കൊച്ചി: ഇന്ത്യൻ സിനിമയുടെ ചരിത്ര  ത്തിലൊരു സുപ്രധാന ചുവടുവെപ്പുമായി, ‘ടാറ്റൂ: ദ ഗ്രാഫിക്ക’ ഒരുങ്ങി. മലയാളിയായ അശോകൻ പി.കെ. സംവിധാനവും, നിർമ്മാണവും നിർവ്വഹിക്കുന്ന ഹിന്ദി ഫീച്ചർ സിനിമ  ചിത്രീകരണം പൂർത്തിയായതായി ‘ഹാപ്പി ട്യൂൺസ് മീഡിയ’  അറിയിച്ചു. DJI Osmo Pocket 3 ക്യാമറയും, അതിനൊപ്പം K&F Concept, Neewer എന്നിവയുടെ പ്രൊഫഷ ണൽ അനാമോർഫിക് ലെൻസുകളും ഫിൽട്ടറുകളും മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചലച്ചിത്രം എന്ന നിലയിൽ, ഇതൊരു സാങ്കേതിക  നാഴിക ക്കല്ലായി മാറുന്നു.


കൈയ്യിലൊതുങ്ങുന്ന ഒരു സാങ്കേതിക വിസ്മയം സാധാരണ ചലച്ചിത്ര നിർമ്മാണങ്ങളിൽ വലിയ ക്യാമറ സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ, സംവിധായകൻ അശോകൻ പി.കെ.യും ഛായാഗ്രാഹകൻ മധുകാവിലും തികച്ചും വ്യത്യസ്തമായ ഒരു നൂതന മാർഗ്ഗമാണ് ഈ സിനിമയിലുടെ തിരഞ്ഞെടുത്തത്. Osmo Pocket 3-ലെ 1-ഇഞ്ച് സെൻസറും പ്രത്യേക അനാമോർഫിക് ലെൻസുകളും സംയോജിപ്പിച്ചുകൊണ്ട്, വലിയ ബജറ്റുള്ള സ്റ്റുഡിയോ ക്യാമറകളിൽ മാത്രം കാണാറുള്ള അതിമനോഹരമായ വൈഡ്-സ്‌ക്രീൻ സിനിമാറ്റിക് ദൃശ്യഭംഗി സൃഷ്ടിക്കാൻ സാധിച്ചിച്ചുവെന്ന് സംവിധായകൻ അശോകൻ പി.കെ., സംവിധായകൻ പറഞ്ഞു.


കഥ, സംവിധാനം, നിർമ്മാണം: അശോകൻ പി.കെ., ബാനർ: ഹാപ്പി ട്യൂൺസ് മീഡിയ  സഹ-നിർമ്മാതാക്കൾ: സെവൻ രാജ്, സാർത്ഥക് ശർമ്മ,ക്രിയേറ്റീവ് ഡയറക്ടർ: കിഷോർ അർജുൻഛായാഗ്രഹണം: മധു കവിൽ ,തിരക്കഥയും സംഭാഷണങ്ങളും: സുലഗ്ന ചാറ്റർജി, ഹിന്ദി സിനിമയിലെ പുതിയ തലമുറയിലെ പ്രതിഭകൾ ചിത്രത്തിൽ വാണി വസിഷ്ഠ്,സഞ്ചയ് ഷോക്കിൻ, പ്രകാശ് ബൻജാരെ, എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ .


സഹ അഭിനേതാക്കൾ: രാജീവ് ശങ്കർ, സെവൻ രാജ്, വികാസ് കാസ്‌ലിവാൾ, രാജീവ് വസിഷ്ഠ്എന്നിവരാണ് അഭിനേതാക്കൾ . 


വയനാട് , കോഴിക്കോട് , കൊച്ചി, മുംബൈഎന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. സുലഗ്ന ചാറ്റർജിയാണ്. രചന നിർവഹിച്ചിരിക്കുന്നത്.  'ടാറ്റൂ: ദി ഗ്രാഫിക്ക' യിലെ ഗംഭിര 'ഐറ്റം സോംഗ്' ഉടനെ എത്തും.


പി.ആർ ഒ : പി. ആർ.സുമേരൻ .

No comments:

Powered by Blogger.