മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രം " മേള " കോട്ടയത്ത് പുരോഗമിക്കുന്നു .
കോട്ടയം നാഗമ്പടം മൈതനാത്ത് ഗ്രേറ്റ് ബോംബെ സർക്കസ് നടക്കുന്നു . ഇവിടെ യാണ് " മേള "യുടെ ചിത്രീകരണം നടക്കുന്ന ത്. മരണ കിണറിൽ മമ്മൂട്ടി അഭിനയിക്കുന്ന രംഗമാണ് ഷൂട്ടിംഗ് നടന്നത് .
1980 ഡിസംബർ മൂന്നിന് പുറത്ത് ഇറങ്ങിയ കെ.ജി ജോർജ്ജിൻ്റെ ക്ലാസിക് ചിത്രമായ " മേള " എന്ന സിനിമയിൽ മരണകിണറിലെ മോട്ടോർ സൈക്കിൾ ജമ്പറുടെ വേഷമായി രുന്നു മമ്മൂട്ടിയ്ക്ക് . " വിജയൻ " എന്നായിരുന്നു കഥാപാത്രത്തിൻ്റെ പേര് . രഘു , അഞ്ജലി നായിഡു , ഇരിങ്ങൽ നാരായണി , ശ്രീനിവാസൻ , ഭാസ്കരകുറുപ്പ് തുടങ്ങിയവർ ആയിരുന്നു " മേളയിൽ അഭിനയിച്ചത് .
46 വർഷത്തിന് ശേഷം തൻ്റെ " മേള " എന്ന പുതിയ ചിത്രവും സർക്കസ് പശ്ചാത്തല ത്തിലാണ് ഒരുക്കുന്നത് .
" ഫാലിമി " കുടുംബ ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണിത് .മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത് . മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപാമത്തെ ചിത്രമാണിത് . ജോർജ്ജ് സെബാസ്റ്റ്വനാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ .നിതിഷ് സഹദേവ് , അനുരാജ് ഓ.ബി എന്നിവർ രചനയും ,വിഷ്ണു വിജയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും ഒരുക്കുന്നു .
സലിം പി. ചാക്കോ .


No comments: