ദുൽഖർ സൽമാൻ - പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് നവംബർ 20ന്.
ദുൽഖർ സൽമാൻ - പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ നാളെ രാവിലെ 11 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് നവംബർ 20ന്.
ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’ യുടെ ടീസർ നാളെ രാവിലെ 11 മണിക്ക് പുറത്ത് വിടും. നവംബർ 20, 2026ന് ആണ് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി ഈ ചിത്രം അവതരിപ്പിക്കുന്നു.
ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന സാത്വിക വീരവല്ലിയുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ട് കൊണ്ടാണ് ടീസർ റിലീസ് വിവരം പ്രേക്ഷകരുമായി പങ്ക് വെച്ചത്. ചുറ്റുമുള്ള ലോകം അവൾക്കായി സങ്കൽപ്പിച്ചു വെച്ച ജീവിതത്തിനും മുകളിൽ സ്വപ്നം കാണാൻ ധൈര്യം കാണിച്ച ഓരോ പെൺകുട്ടികൾക്കും വേണ്ടിയാണ് ഈ ചിത്രം എത്തുന്നത് എന്ന സൂചനയും പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടുള്ള കുറിപ്പ് നൽകുന്നു. നൂതനമായ കഥപറച്ചിൽ രീതിക്കും തന്റേതായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകൻ പവൻ സാദിനേനി ഒരുക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം നായികയായി അരങ്ങേറ്റം കുറിക്കുക കൂടിയാണ് പുതുമുഖം സാത്വിക വീരവല്ലി.
ശ്രുതി ഹാസൻ ചിത്രത്തിലെ മറ്റൊരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കൃഷ്ണ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ലുക്ക് നേരത്തെ തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ, ചിത്രം കണ്ടതിന് ശേഷം ദേശീയ അവാർഡ് ജേതാവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാർ സമൂഹ മാധ്യമങ്ങളിലൂടെ ‘ആകാശംലോ ഒക താര’യെ പ്രശംസിച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28ന് പുറത്തിറങ്ങിയ ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണം നേടി. ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയവും അവരുടെ ജീവിതത്തിലൂടെയുള്ള സിനിമയുടെ സഞ്ചാരവും സംബന്ധിച്ച സൂചനകൾ ആണ് ഗാനത്തിലൂടെ പുറത്ത് വിട്ടത്. ഗാനത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം അതിന്റെ മേക്കിങ് ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു എന്നതും ശ്രദ്ധേയമായി.
‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ വലിയ സ്വീകാര്യത നേടിയ ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്. പ്രഭാസ് നായകനായ ‘കൽക്കി 2898 എഡി’യിലും ശ്രദ്ധേയമായ അതിഥി വേഷത്തിൽ ദുൽഖർ എത്തിയിരുന്നു. അതിന് ശേഷം ദുൽഖർ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘ആകാശംലോ ഒക താര’.
രചന, തിരക്കഥ - ഗുന്നം ഗംഗരാജു, കഥ - പവൻ സദിനേനി & വസന്ത് ജുറു, അധിക തിരക്കഥ - വസന്ത് ജുറു, ഛായാഗ്രഹണം - സുജിത് സാരംഗ്, എഡിറ്റർ - പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ - ശ്വേത സാബു സിറിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ - സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ - യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം - ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം - ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ - പല്ലവി സിംഗ്, കലാസംവിധാനം - വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ - സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ - അനിൽ ഭാനു, വിഎഫ്എക്സ് - എഗ്വൈറ്റ് വിഎഫ്എക്സ്, Vfx സൂപ്പർവൈസർ - തൗഫീഖ് ഹുസൈൻ, കളറിസ്റ്റ് - ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്- സായ് ശശാങ്ക്, മാർക്കറ്റിംഗ് - വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ - ശബരി

No comments: