Since 2016

ലതിക ടീച്ചർ മികച്ച ഗാനവുമായി ദിശാന്തരത്തിൽ.




ലതിക ടീച്ചർ മികച്ച ഗാനവുമായി ദിശാന്തരത്തിൽ.


മലയാളത്തിലെ ഹിറ്റ് ഗാനങ്ങളുടെ ഉടമ ലതിക ടീച്ചർ ഒരു ഇടവേളക്ക് ശേഷം ദിശാന്തരം എന്ന ചിത്രത്തിൽ ഗാനം ആലപിച്ചു കൊണ്ട് തിരിച്ചു വരുന്നു. സോഫിയ തരകൻ നിർമ്മാണം, സംവിധാനം, ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിൽ ഒരു തിരുവാതിരകളി പാട്ടാണ് ലതിക ടിച്ചർ ആലപിക്കുന്നത്. സോഫിയ തരകൻ എഴുതിയ വരികൾക്ക് സംഗീതം പകരുന്നത് ഷാജി കൊട്ടാരക്കരയാണ്. കഴിഞ്ഞ ദിവസം ഗാനത്തിന്റെ റെക്കാർഡിംങ്ങ് എറണാകുളത്ത് നടന്നു.


വൈശാലി, അമരം തുടങ്ങി മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായികയാണ് ലതിക ടീച്ചർ. കുറച്ചു കാലമായി സംഗീത അധ്യാപികയായി ജോലി ചെയ്യുകയായിരുന്ന ടീച്ചർ ദിശാന്തരം എന്ന ചിത്രത്തിൽ മികച്ച ഗാനവുമായാണ് തിരിച്ചു വരുന്നത്. ചന്ദ്രമുഖി... എന്നു തുടങ്ങുന്ന ഈ ഗാനം ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.


ലതിക ടീച്ചറിനോടൊപ്പം, ബിജു നാരായണൻ, അഖില ആനന്ദ്, സിസിലി എബ്രഹാം, പ്രദീപ് പട്ടാഴി, ശ്രുതി ബെന്നി, കിഷോർ കൊല്ലം, ഐശ്വര്യ, മെറി തോമസ് എന്നിവർ ദിശാന്തരത്തിൽ ഗാനങ്ങൾ ആലപിച്ചു. സോഫിയ തരകൻ കെ.പി.എ.സി, ആരതി ജയകുമാർ, സുജാത കട്ടപ്പന എന്നിവരാണ് മറ്റ് ഗാനരചയിതാക്കൾ. സംഗീതം ഷാജി കൊട്ടാരക്കര.


നിർമ്മാണം, കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം - സോഫിയ തരകൻ കെ.പി.എ.സി,ഛായാഗ്രഹണം - അനിൽ ഗോപിനാഥ്,എഡിറ്റിംഗ് - പ്രബുത്ത് ബി, ക്രീയേറ്റീവ് ഡയറക്ടർ - ഹാരീസ് കെ. ഇസ്മയിൽ,അസോസ്യേറ്റ് ഡയറക്ടർ - ഏലിയാസ് ജി. തരകൻ,നൃത്തം - നാട്യശ്രി പ്രജില അനിൽ, രഞ്ജിത്, പ്രൊഡക്ഷൻ കൺട്രോളർ - നിഖിൽ കുണ്ടറ, ആർട്ട് - പ്രിൻസ് തിരുവാർപ്പ്,ഡി.ഐ - പ്രണായക്, മേക്കപ്പ് - സജീവ് കണ്ണപുരം, കോസ്റ്റ്യൂമർ - റോസിയ ആലപ്പുഴ,  സ്റ്റിൽ - പ്രവീൺ ഏണിക്കര.


സോഫിയ തരകൻ കെ.പി.എ.സിക്ക് ഒപ്പം, പ്രമുഖ താരങ്ങളും,പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഒന്നാം ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ അടുത്ത ഘട്ടം ചിത്രീകരണം ഉടൻ ആരംഭിക്കും.


അയ്മനം സാജൻ

No comments:

Powered by Blogger.