Since 2016

രജനികാന്തിൻ്റെ താണ്ഡവം . " ഹുക്കും ടൈഗർ കാ ഹുക്കും ....."




Movie :

JAILER 2


Director:

Nelson Dilipkumar 


Genre : 

Action Comedy  Thriller 


Platform :  

Theatre .

Pathanamthitta    Trinity Movie Max 1 4K .


Language : 

Tamil 


Duration. : 

2 Hours 46 Minutues 



Direction.                            : 4 / 5


Performance.                     : 4 / 5


Cinematography.               : 3.5 / 5


Script.                                   : 4  / 5


Editing.                                  :  3.5 / 5

 

Music & BGM.                      :   4  / 5 


Rating.                                   : 23 /30.


✍️

Saleem P. Chacko.

CpK DesK


രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി നെൽസൺ ദിലീപ്കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് " ജയിലർ 2 " . 2023 ആഗസ്റ്റ് പത്തിന് റിലീസ് ചെയ്യത് വൻ വിജയം നേടിയ " ജയിലർ " എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഈ സിനിമ .സൺ പിക്ച്ചേഴ്സിൻ്റെ ബാനറിൽ കലാനിധി മാരനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .


രജനികാന്ത് ( റിട്ട. ജയിലർ മുത്തുവേൽ പാണ്ഡ്യൻ ഐ.പി.എസ് ) , എസ്. ജെ സൂര്യ ( ബോധി കൽപ്പക ) ,മിഥുൻ ചക്രവർത്തി ( ബോധി കൽപ്പകയുടെ പിതാവ് കൽപക് ) , സുരാജ് വെഞ്ഞാറം മൂട് ( ദിലീപ് ) , രമ്യാ കൃഷ്‌ണൻ ( മുത്തു വേലിൻ്റെ ഭാര്യ വിജയ " വിജി " ) , വിദ്യാ ബാലൻ ( ബോധിയുടെ ഭാര്യ കാന്ത കൽപ്പക ) , യോഗി ബാബു ( ടാക്സി ഡ്രൈവർ വിമൽ ) , മീർണമേനാൻ ( മുത്തുവേലിൻ്റെ മരുമകളായ ശ്വേത പാണ്ഡ്യൻ ) , റിഥ്വിക് ( മുത്തുവേലിൻ്റെ ചെറുമകൻ റിഥ്വിക് ഋതു പാണ്ഡ്യൻ ) , നമോ നാരായണ ( മൂർത്തി ), സുനിൽ സുഖദ ( ബെഞ്ചമിൻ ),പദം കുമാർ ( രാജാറാവു), കോട്ടയം നസീർ ( അമീർ ) ,ഹക്കിം ഷാജഹാൻ ( ഷർവ കൽപ്പക്ക് ),ജിതിൻ സർന , ഭഗവതി പെരുമാൾ ,  സുജിത് ശങ്കർ , വിനീത് തട്ടിൽ ഡേവിഡ് , രാമചന്ദ്രൻ ദുരൈരാജ് , ജാഫർ സാദിഖ് , അപേക്ഷാ പോർവാൾ , തമിഴ് , ശരവണ വേൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


മോഹൻലാൽ ( മാത്യു ) , ശിവരാജ് കുമാർ ( നരസിംഹം ) , ജാക്കി ഷേറേഫ് ( കാം ദേവ് ) , വിനായകൻ ( ഫ്ലാഷ്ബാക്ക് വേഷം വർമ്മ ) , വസന്ത് രവി ( എസിപി അർജുൻ പാണ്ഡ്യൻ ഐ.പി.എസ് ) , രാജേഷ് മാധവൻ ( ഗായകൻ ) , നോറ ഫത്തേഹി ( നർത്തകി ) , ഹൃതിക് റോഷൻ , മിഥുൻ ചക്രവർത്തി, വിജയ് സേതുപതി  എന്നിവർ അതിഥിതാരങ്ങളാണ് .


വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹ ണവും , ആർ. നിർമ്മൽ എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു .പ്രൊഡക്ഷ ൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി'സൂസ,കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ. ജി, സൗണ്ട് ഡിസൈൻ: സുരേൻ ജി, എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡിഐ ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വിഎഫ്എക്സ് പ്രൊഡ്യൂസർ: സന്തോഷ് രാജു,മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്,സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യപ്രൊഡക്ഷൻ കൺട്രോളർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, പിആർഒ: ശബരി തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .


ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്ക് വിതരണാവ കാശം നേടിയിരിക്കുന്നത് .ഡ്രീം ബിഗ് ഫിലിം സാണ് ചിത്രത്തിൻ്റെ കേരളത്തിലെ മറ്റൊരു ഡിസ്ട്രിബ്യൂഷൻ പാർട്ണർ. 


കൊലമാവ് കോകില ( 2018 ) , ഡോക്ടർ ( 2021 ) ,മൃഗം (2022 ) , ജയിലർ (2023 ) എന്നീ ചിത്രങ്ങളാണ് നെൽസൺ സംവിധാനം ചെയ്തിട്ടുള്ളത് . 2024 ൽ ബ്ലെഡി ബെഗർ എന്ന തമിഴ് ചിത്രം നിർമ്മിച്ചു . മൃഗം , ജനനായകൻ തുടങ്ങിയ ചിത്രങ്ങളിൽ അതിഥി താരമായി അഭിനയിച്ചിരുന്നു .


വലിയകാൻവാസിലുള്ള മാസ് ആക്ഷൻ എന്റർടെയ്നറാണ് " ജയിലർ 2 " . ആക്ഷൻ രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് അവതരണം, വൈകാരിക രംഗങ്ങൾ എന്നിവ  ശ്രദ്ധേയം . ഡാർക് ഹ്യൂമർ പശ്ചാ ത്തലം ഹൈ മൊമെന്റ്സ് എന്നിവയെല്ലാം സിനിമയുടെ ഭാഗമാണ് . ഒട്ടും ലാഗില്ലാത്ത നെൽസണിന്റെ തിരക്കഥയും രജനികാ ന്തിന്റെ അഭിനയവും പ്രേക്ഷക മനസിൽ ഇടം നേടി . തിരക്കഥ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്എന്ന് പറയാം . അനിരുദ്ധ്  രവിചന്ദറിൻ്റെ സംഗീതവും പശ്ചാത്തല സംഗീതവും വേറിട്ട് നിൽക്കുന്നു .ചിത്രത്തിലെ ‘അല്ല ബോലലോ’ ഉൾപ്പെടെ യുള്ള ഗാനങ്ങളും ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട് .


ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനികാ ന്ത് തിളങ്ങി .സൂരാജ് വെഞ്ഞാറമൂടിൻ്റെ ദിലീപ് എന്ന കഥാപാത്രം മികച്ചതായി . അതിഥി താരങ്ങളുടെ തള്ളികയറ്റം രണ്ടാം പകുതിയെ ബാധിച്ചു . ജയിലറിൽ കിട്ടിയ ക്ലൈമാക്സ്  കൊണ്ടുവരാൻ സാധിച്ചില്ല . രണ്ട് ഭാഗങ്ങളിലും അനിരുദ്ധ് രവിചന്ദറാണ് താരം ." നോ ലോജിക് ഓൺലി സൂപ്പർസ്റ്റാർ മാജിക്ക് " ഇത് തന്നെയാണ് നെൽസൺൻ്റെ ഫോർമുല .രജനികാന്ത് - നെൽസൺ ദിലീപ് കുമാർ ടീം  ഒരിക്കൽ കൂടി വിജയിച്ചു എന്ന് തന്നെ പറയാം.

No comments:

Powered by Blogger.