Since 2016

ഷാജി അലക്സ് ദൃശ്യ മാധ്യമ പുരസ്‌കാരം വിതരണം ചെയ്തു .



പത്തനംതിട്ട: പൊതുവിഷയങ്ങളോടു മാധ്യമങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തകരും ക്രിയാത്മക സമീപനം സ്വീകരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്.


പത്തനംതിട്ട പ്രസ്‌ക്ലബില്‍ നവീകരിച്ച ലൈബ്രറി ഹാളിന്റെയും മുന്‍ സെക്രട്ടറി സൂര്യ ടിവി. റിപ്പോര്‍ട്ടര്‍ ഷാജി അലക്‌സിന്റെ പതിനേഴാമത് അനുസ്മരണ പരിപാടിക ളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു പ്രസം ഗി ക്കുകയായിരുന്നു അദ്ദേഹം.


പല വിഷയങ്ങളിലും ജനപക്ഷ നിലപാടു കള്‍ക്കായിരിക്കും ആത്യന്തികമായ വിജയം. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അപു ജോണ്‍ ജോസഫ് അഭിപ്രായപ്പെട്ടു.


പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കുര്യന്‍ അധ്യക്ഷ ത വഹിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന സമരപരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുന്ന സമീപനങ്ങളില്‍ യോഗം ഉത്ക്കണ്ഠ രേഖ പ്പെടുത്തി.


ഷാജി അലക്‌സ് സ്മാരക പ്രഥമ ദൃശ്യമാധ്യമ അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ശ്രാവണ്‍ കൃഷ്ണയ്ക്ക് ചീഫ് വിപ്പ് സമ്മാനി ച്ചു. അഡ്വ. പഴകുളം മധു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കെയുഡബ്ല്യുജെ മുന്‍ സംസ്ഥാന പ്രസിഡന്റ് ബോബി ഏബ്രഹാം, കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗം പ്രഫ.ഡി.കെ. ജോണ്‍, ഡോ. ഏബ്രഹാം കലമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രാവണ്‍ കൃഷ്ണ മറുപടി പ്രസംഗം നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി ജി. വിശാഖന്‍ സ്വാഗതവും അഡ്വ. സിന്റ ഷാജി അലക്‌സ് നന്ദിയും പറഞ്ഞു.

No comments:

Powered by Blogger.