Since 2016

" സമര സഖാവ് പി.കെ ഗുരുദാസൻ " : പോരാട്ടവീര്യത്തിന്റെ ജീവിക്കുന്ന ചരിത്രം ഇനി ക്യാൻവാസിൽ!




" സമര സഖാവ് പി.കെ ഗുരുദാസൻ " :
 പോരാട്ടവീര്യത്തിന്റെ ജീവിക്കുന്ന ചരിത്രം ഇനി ക്യാൻവാസിൽ! 




​ലളിതജീവിതം കൊണ്ടും വിപ്ലവകരമായ പ്രവർത്തനങ്ങൾ കൊണ്ടും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എന്നും മാതൃകയായ  സഖാവ് പി.കെ. ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു.

​

'സമരസഖാവ് പി.കെ. ഗുരുദാസൻ' എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെൻ്ററി സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ബിജു നെട്ടറയാണ്. എൻ.എൻ. പിള്ള, കാക്കനാടൻ എന്നിവരെക്കുറിച്ചുള്ള മികച്ച ഡോക്യുമെന്ററികൾക്ക് ശേഷമാണ് ബിജു നെട്ടറ ഈ പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്.


​ക്യാമ്പസ് രാഷ്ട്രീയത്തിൽ നിന്ന് തുടങ്ങി, കൊല്ലത്തിന്റെ മണ്ണിൽ കശുവണ്ടി-കയർ തൊഴിലാളികളുടെ നെഞ്ചകം തൊട്ടറിഞ്ഞ് അവരുടെ ജീവൽപ്രശ്നങ്ങൾക്കായി പോരാടിയ ആ വിപ്ലവജീവിതത്തിന്റെ ചരിത്രരേഖയായിരിക്കും ഈ ഡോക്യുമെന്ററി.


​ബാനർ -നെട്ടറ മീഡിയ പ്രൊഡക്ഷൻസ്, സ്ക്രിപ്റ്റ്,  സംവിധാനം - ബിജു നെട്ടറ, നിർമ്മാണം- പി. എ. സമദ് കരുനാഗപ്പള്ളി, സുധീർ മംഗലത്ത്, വിൽസൺ പെരേര, എഡിറ്റിംഗ് - അഭിലാഷ് ബാലചന്ദ്രൻ, പ്രോജക്ട് ചീഫ് കോ-ഓർഡിനേറ്റർ - കെ സേതുമാധവൻ, കോ-പ്രൊഡ്യൂസർ- ടി വി ബാലൻ,  ഛായാഗ്രഹണം- രാരിഷ്, ഗൗരി ബിജു, നരേഷൻ - പ്രൊഫ. അലിയാർ,  അസ്സോ: ഡയറക്ടർ - പതി കെ നായർ, സൗണ്ട് മിക്സിംഗ് & ഡിസൈൻ - ദിനേശ് പവിത്രേശ്വരം,  സിങ്ക് സൗണ്ട്- മോഹൻകുമാർ (ചിത്രാഞ്ജലി), പ്രൊഡക്ഷൻ മാനേജർ - ജയചന്ദ്രൻ നെടുങ്ങോലം,  കമൻ്ററി റൈറ്റർ_നന്ദകുമാർ കടപ്പാൾ, ലൊക്കേഷൻ മാനേജേഴ്സ് - ജെ വി കുറുപ്പ്, ഗോപൻ വി എസ്, ടെക്നിക്കൽ സപ്പോർട്ട് - അയ്മൻ ഡിജിറ്റൽ സ്‌റ്റുഡിയോ, തിരുവനന്തപുരം, സ്‌കെച്ചസ് - സിഗ്‌നി ദേവരാജ്, മുരളിദാസൻ, ബ്രോഷർ - ശ്രീരഞ്ജ് ഗ്രാഫിക്‌സ്, സ്‌റ്റിൽസ് - ജിജോ എസ് പരവൂർ, ജോഷ് തംബുരു, സന്തോഷ് തട്ടാമല, പി ആർ ഓ - അജയ് തുണ്ടത്തിൽ.

​

1 comment:

Powered by Blogger.