Since 2016

യുവ സംവിധായകൻ ബെൽരാജ് കളരിക്കൽ നിര്യാതനായി .




കൊച്ചി: യുവസംവിധായകൻ ബെല്‍രാജ് കളരിക്കലിനെ (ചെഗു) മരിച്ചനിലയില്‍ കണ്ടെത്തി. ജിയോ ഹോട്ട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന 'കാപ്പി സ്‌ക്വാഡ്' എന്ന സീരീസിന്റെ സംവിധായകനാണ്.


നിഴല്‍, മധുരം, ഡാകിനി തുടങ്ങി നിരവധി സിനിമകളില്‍. സഹ സംവിധായകനായി പ്രവർത്തിച്ച ബെല്‍രാജിന്റെ ആദ്യ സ്വതന്ത്ര സംവിധാനമായിരുന്നു കാപ്പി സ്ക്വാഡ്. ഇന്നലെ സീരീസ് സംപ്രേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വിയോഗവാർത്ത എത്തിയത്. 


കോട്ടയം മണിമല സ്വദേശിയായ ബെൽരാജ് കളരിക്കല്‍ സുരേഷിന്റെയും സ്മിതയുടെയും മകനാണ് . എറണാകുളത്തെ ഹോട്ടല്‍ മുറിയില്‍ ബെല്‍രാജിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം. ഭൗതികശരീരം സണ്‍റൈസ് ആശുപത്രിയിലേക്ക് മാറ്റി.


കഴിഞ്ഞ സെപ്തംബറിലാണ് ബെല്‍രാജ് വിവാഹിതനായത്. ആതിരയാണ് ഭാര്യ. സഹോദരി സോജ .

 

No comments:

Powered by Blogger.