" മഹാവേട്ട " തിരുവനന്തപുരത്ത് തുടങ്ങി .
" മഹാവേട്ട " തിരുവനന്തപുരത്ത് തുടങ്ങി .
ഐ മാക്സിന്റെ ബാനറിൽ ഹരിൻ. വി. യും മനോജ്.. ടി. യും ചേർന്ന് നിർമിക്കുന്ന "മഹാവേട്ടയ് " എന്ന സിനിമ യുടെ പൂജ ചടങ്ങുകൾ ഇന്നലെ തിരുവനന്തപുരത്തു പോത്തൻകോട് വച്ചു നടന്നു. കെ. എസ്. പദ്മറാം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ തമിഴിലെ പ്രശസ്ത നടന്മാരായ സമുദ്രക്കനി, നാസർ, തലൈവാസൽ വിജയ് തുടങ്ങിയവർ പ്രധാന വേഷം ചെയ്യുന്നു.
ദുർഗകൃഷ്ണ യാണ് നായിക. പ്രമോദ് വെളിയനാട്,ജോൺ കൊക്കൻ, അന്ന റോയ്, അബീ ഷഹാന എന്നിവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്.
പൂജ വേളയിൽ ആദ്യ ഷോട്ടിന് ക്ലാപ്പടിച്ചത് നിർമ്മാതാവ് മനോജാണ്.ക്യാമറ മാൻ സിനോജ്. പി. അയ്യപ്പൻ, പ്രൊജക്റ്റ് ഡിസൈനർ സൂര്യകുമാർ, പ്രൊഡക്ഷൻ കൺട്രോളർ കല്ലാർ അനിൽ., ആർട്ട് ഡയറക്ടർ മഹേഷ് മോഹനൻ, കോസ്റ്റും ഡിസൈനർ നിസാർ റഹ്മത്ത്, മേക്കപ്പ് ബൈജു ശശികല.
തിരുവനന്തപുരം, നാഗർകോവിൽ, തിരിച്ചെന്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും.


No comments: