Since 2016

ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി "ദി പാത്ത് ഓഫ് വിഷൻ" റിലീസ് ചെയ്തു...


 

ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി "ദി പാത്ത് ഓഫ് വിഷൻ" റിലീസ് ചെയ്തു...


75 മിനിറ്റ് ദൈർക്യത്തിൽ ഒരുക്കുന്ന ഡോക്യൂമെന്ററി സംവിധാനം ചെയ്യുന്നത് മനോജ്‌ പാലോടൻ..


ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമിയുടെ ആത്മീയ ജീവിതപഥവും ശിവഗിരിമഠത്തിന്റെ നവോത്ഥാന ദൗത്യവും  ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി 'The Path  of Vision' ബഹു കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ റിലീസ് ചെയ്തു. സിനിമാ സംവിധായകൻ മനോജ്‌ പാലോടൻ സംവിധാനം നിർവഹിക്കുന്ന 75 മിനിറ്റ് ദൈർക്യത്തിൽ ഒരുക്കിയ ഈ ഡോക്യൂമെന്ററി നിർമ്മിക്കുന്നത് ഷിനു ബി കൃഷ്ണനാണ്. കേരള ലോക് ഭവനിൽ നടന്ന ചടങ്ങിൽ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി, സംവിധായകൻ മനോജ്‌ പാലോടൻ, നിർമ്മാതാവ് ഷിനു ബി കൃഷ്ണൻ, ബ്രാമചാരി അനിഷ് എന്നിവർ പങ്കെടുത്തു.


ചാലക്കുടി ഗായത്രി ആശ്രമത്തിലും ശിവഗിരി മഠത്തിലും വച്ച്  ഒരാഴ്ചയോളം ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാ ക്കിയ ഈ ഡോക്യൂമെന്ററി  സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളിയേരി സംഗീതവും വി എസ് പ്രമോദ് രചനയും നിർവഹിക്കുന്നു. ഡോക്യൂമെന്ററി കണ്ട ബഹു. ഗവർണർ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചത് നിറഞ്ഞ സന്തോഷം നൽകിയെന്ന് സംവിധായകൻ മനോജ്‌ പാലോടൻ പറഞ്ഞു. വി എസ് പ്രമോദ് ആണ് രചന നിർവഹിക്കുന്നത്. വാർത്തപ്രചരണം: പി.ശിവപ്രസാദ്

No comments:

Powered by Blogger.