ഉർവശിയും ജഗദീഷും വീണ്ടും....." റൂം നമ്പർ 9 " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


 

ഉർവശിയും ജഗദീഷും വീണ്ടും....." റൂം നമ്പർ 9 " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .


മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളായ ജഗദീഷും ഉർവശിയും മൂന്ന് പതിറ്റാണ്ടുകൾക്ക്  ശേഷം വീണ്ടും ഒന്നിച്ച് പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്ന ''റൂം നമ്പർ 9''എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.


ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. 'സ്ത്രീധനം', 'ഭാര്യ', 'സിംഹവാലൻ മേനോൻ' തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക രുടെ മനസ്സ് കീഴടക്കിയ ഈ ജോഡി കൾ ഒന്നിച്ച് എത്തുമ്പോൾ ആകാംക്ഷ ഏറുക യാണ്.


സിനിമാറ്റിക് ഡ്രീംസിന്‍റെ ബാനറിൽ വിലാസ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവ്വഹിക്കുന്നു.ബി കെ  ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ, ശങ്കർ ശർമ്മ എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം-ശങ്കർ ശർമ്മ, ചിത്ര സംയോജനം- രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,പ്രൊഡക്ഷൻ ഡിസൈനർ-മനു ജഗത്,വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ, മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ,ചീഫ് അസോസിയേറ്റ്- അനീവ് സുകുമാർ

സ്റ്റിൽസ്- റിഷാജ് മുഹമ്മദ്,പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്, സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, കളറിസ്റ്റ്-രംഗ്‌റേസ് മീഡിയവർക്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം,ആക്ഷൻ-ശരവണൻ സത്യ,അനിൽ അലക്സ്, മാർക്കറ്റിംഗ്-അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി എസ്,പി ആർ ഒ-എ എസ് ദിനേശ്, ആതിര ദിൽജിത്ത് .

No comments:

Powered by Blogger.