സൈജു കുറുപ്പിൻ്റെ ഇൻവെസ്റ്റിഗേഷൻ ഇമോഷണൽ ത്രില്ലറാണ് " ആരം " .
Movie :
AARAM
Director:
Rajesh Parameswaran
Genre :
Family Thriller
Platform :
Theatre .
Pathanamthitta Trinity Ramya
Language :
Malayalam
Duration. :
109 Minutes 55 Seconds.
Direction. : 3 / 5
Performance. : 3 / 5
Cinematography. : 3 / 5
Script. : 3 / 5
Editing. : 3/ 5
Music & BGM. : 3.5 / 5
Rating. : 18.5 /30.
✍️
Saleem P. Chacko.
CpK DesK
സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണ് " ആരം " . സർക്കിൾ ഇൻസ്പെ കടർ ആൻ്റോ ഈപ്പൻ്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
പോലീസ് ജോലിയിൽ സത്യസന്ധനും ന്യായ ത്തിൻ്റെ പക്ഷത്ത് നിൽക്കുന്ന ഉദ്യോഗസ്ഥ നാണ് ആൻ്റോ ഈപ്പൻ . ഇത് കൊണ്ട് തന്നെ ചില സീനിയർ ഓഫീസിഴ്‌സിൻ്റെ കണ്ണിലെ കരടാണ് ആൻ്റോ ഈപ്പൻ .
കോഴിക്കോട് ഫറോക്കിന് സമീപം മാലിന്യ നിക്ഷേപ സംഭരണ കേന്ദ്രത്തിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തുന്നു . ഇതെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .
സിദ്ദിഖ് , അഞ്ജു കുര്യൻ , സുധീഷ് , അസ്‌കർ അലി , മനോജ് കെ.യു , ഷഹിൻ സിദ്ദിഖ് , അപുണ്ണി ശശി , മീരാ വാസുദേവ് , വൈഷണ വി കല്യാണി , ഗോകുലൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചി രിക്കുന്നു .
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രി ബ്യൂഷൻ്റെ ബാനറിലാണ് സിനിമയുടെ നിർമ്മാണം . ജിത്തു ദാമോദർ ഛായാഗ്ര ഹണവും ,വി. സാജൻ എഡിറ്റിംഗും , രോഹിത് ഗോപാലകൃഷ്ണൻ സംഗീതവും ഒരുക്കിയിരി ക്കുന്നു .
വിഷ്‌ണു രാമചന്ദ്രനാണ് തിരക്കഥ ഒരുക്കി യിരിക്കുന്നത് . പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മോഡ് പിടിക്കാതെ ഒരു ഇമോഷണൽ ട്രാക്ക് കൂടി തിരക്കഥയിൽ ഉൾപ്പെടുത്തിയി രിക്കുന്നു .പോലീസ് സ്‌റ്റോറികളും ത്രില്ലറുകളും ഇഷ്‌ടപ്പെടുന്ന പ്രേഷകർക്ക് " ആരം " ഇഷ്ടപ്പെടും .

No comments: