Every city has a story. Some are written in grit⚡️Here's your first look at Kollam Kotta Company. ♥️


 


Every city has a story. Some are written in grit⚡️Here's your first look at Kollam Kotta Company. ♥️


The countdown begins now! ⏱️

Get ready for Tinu Pappachan's next !

#TinuPappachan #KollamKottaCompany #KKC


മലയാള സിനിമയിൽ തന്റേതായ ശൈലി കൊണ്ട് ശ്രദ്ധേയനായ ടിനു പാപ്പച്ചൻ ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങ ളാക്കി ഒരുക്കുന്ന റോ ആക്ഷൻ ചിത്രം 'കൊല്ലം കോട്ട കമ്പനി'യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. കൊല്ലം കേന്ദ്രീകരിച്ചു കഥ നടക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാ ത്രങ്ങളെ പുതുമുഖങ്ങളാണ് അവതരിപ്പിക്കു ന്നത്.സജിൻ ഗോപു കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിക്കുന്നു .


" സ്വതന്ത്ര്യം അർദ്ധരാത്രിയിൽ , അജഗജാ ന്തരം , ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയുന്ന ചിത്ര മാണിത് .ഒക്ടോബർ ഒന്നിന് ചിത്രം തിയേറ്റ റുകളിൽ എത്തും . സെൻട്രൽ പിക്ച്ചേഴ്സാ ണ്  ചിത്രം വിതരണം ചെയ്യുന്നത്.


ടിനു പാപ്പച്ചൻ സിനിമകളുടെ പ്രത്യേകതയായ ആക്ഷൻ പാക്ക്ഡ് ദൃശ്യഭാഷയെ ഓർമ്മിപ്പി ക്കുന്ന പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കുകയാണ്.ടിനു പാപ്പച്ചൻ സിനിമകളുടെ നട്ടെല്ലായ ശക്തമായ സാങ്കേതിക പ്രവർത്തകരുടെ നിര തന്നെ യാണ് ഈ ചിത്രത്തിനുമുള്ളത്. ആർ. അരവിന്ദൻ, സുജിത്ത് സുന്ദരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കി യിരിക്കുന്നത്. അജഗാജാന്തരം, ചാവേർ തുടങ്ങിയ ചിത്രങ്ങളിൽ ടിനു പാപ്പച്ചനൊപ്പം പ്രവർത്തിച്ച ജസ്റ്റിൻ വർഗീസിന്റെ സംഗീതം ഈ ചിത്രത്തിലുമുണ്ട്. ഛായാഗ്രഹണം റാഹിൽ നിർവ്വഹിക്കുന്നു. അരുൺ നാരായ ൺ, അഞ്ജന ഫിലിപ്പ്, ബിനു എസ്.ഡി, ടിനു പാപ്പച്ചൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അച്ചു ബേബി ജോൺ സഹനിർമ്മാതാവാണ് .


അണിയറ ശിൽപ്പികൾ : എഡിറ്റിംഗ്: ദീപു ജോസഫ്, കലാസംവിധാനം: അജയ് മങ്ങാട്, ശബ്ദമിശ്രണം: രംഗനാഥ് രവി, ആക്ഷൻ കൊറിയോഗ്രാഫി: കലൈ കിങ്‌സൺ, വസ്ത്രാലങ്കാരം: ആഷിഷ് നമ്പ്യാർ, മെയ്‌ക്ക്പ്പ്: റോണക്സ് സേവ്യർ, ഗാന രചന: വിനായക് ശശികുമാർ, സൗണ്ട് മിക്സിംങ്‌: കണ്ണൻ ഗണപത്, കളറിസ്റ്റ്: ശ്രിക്ക് വാരിയർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രധ്വി എൻ. രാജൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് രാധാകൃഷ്ണൻ, ലൈൻ പ്രൊഡ്യൂ സേഴ്സ്: ഫെബി സ്റ്റാലിൻ, വിവേക് കെ ജി, അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു വിജയൻ, സ്റ്റിൽസ്: ഷൈൻ സാബൂറ, വിഷ്വൽ എഫക്ട്സ്: CDIME & വിശ്വാ എഫ്എക്സ്, ഡിഐ: കളർപ്ലാനറ്റ് സ്റ്റുഡിയോ, ഡിസൈ ൻസ്: യെല്ലോ ടൂത്ത്സ്, ഓൺലൈൻ മാർക്കറ്റിംഗ്: ടാഗ് 360 ഡിഗ്രി, പി ആർ ഓ: ഹെയിൻസ് & റോജിൻ കെ റോയ്, വിഷ്വൽ പ്രോമോഷൻസ് : സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി. 


സലിം പി. ചാക്കോ .



No comments:

Powered by Blogger.