കത്തി കയറി വിശാലിൻ്റെ " മകുടം " ട്രെയിലർ പുറത്തിറങ്ങി .
കത്തി കയറി വിശാലിൻ്റെ " മകുടം " ട്രെയിലർ പുറത്തിറങ്ങി .
https://youtu.be/jEAQp6jjmQA?si=x7VQlQckSOBAUeTG
*മകുടം Trailer*
തെന്നിന്ത്യൻ മുൻ നിര ആക്ഷൻ ഹീറോ വിശാലിൻ്റെ ' മകുടം ' ട്രെയിലർ എത്തി തരംഗമായി മുന്നേറുന്നു . ഇരുപത്തി നാലു മണിക്കൂർ തികയും മുമ്പേ തന്നെ അഞ്ചു മില്യൺ കാഴ്ചക്കാരെയാണ് ട്രെയിലർ നേടിയത്.ആക്ഷൻ രംഗങ്ങൾ കൊണ്ടും വിനോദ സിനിമക്ക് വേണ്ട ചേരുവകൾ കൊണ്ടും സമ്പുഷ്ടമാണ് ട്രെയിലർ. എല്ലാ ത്തരം പ്രേക്ഷകരെയും തൃപ്തരാക്കുന്ന സമ്പൂർണ എൻ്റർടെയിനർ ആയിരിക്കും ' മകുടം ' എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വിശാൽ നായകനാവുന്നതോ ടൊപ്പം ആദ്യമായി സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ഇത് എന്നത് ശ്രദ്ധേയം . വ്യത്യസ്തമായ മൂന്നു രൂപ ഭാവങ്ങളിൽ വിശാൽ പ്രത്യക്ഷപ്പെടുന്നുണ്ട് .
വിശാലിൻ്റെ ' പവർ പാക്ക്ഡ് ആക്ഷൻ എൻ്റർടെയ്നർ ' ആയിരിക്കും ' മകുടം ' എന്ന് ട്രെയിലർ വ്യക്തമാക്കുന്നു. ആക്ഷൻ ത്രില്ലർ സിനിമാ പ്രേമികൾക്ക് നല്ലൊരു ബ്രഹ്മാണ്ട വിരുന്നായിരിക്കും ' മകുടം ' എന്ന് തീർച്ച.ഒപ്പം കുടുംബ സദസ്സുകളെ ആകർഷിക്കാൻ വൈകാരിക മുഹൂർത്തങ്ങളും കോർത്തിണ ക്കിയിട്ടുണ്ട്. വിശാലിൻ്റെ ലിംഗ എന്ന തുറമുഖ ഡോൺ കഥാപാത്രമാണ് കേന്ദ്രബിന്ദു.
തെന്നിന്ത്യയിലെ പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ ' സൂപ്പർ ഗുഡ് ഫിലിംസ് ' നിർമ്മിക്കുന്ന 99- മത്തെ സിനിമയാണിത് . വിശാൽ നായകനാവുന്ന 35 മത്തെ സിനിമയും. തുഷാരാ വിജയൻ,തമിഴ് - തെലുങ്ക് താരം അഞ്ജലി എന്നിവരാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. മകുടത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ട്രെൻഡിങ്ങായി കഴിഞ്ഞു . റിച്ചാർഡ് എം നാഥൻ, അഭിനന്ദൻ രാമാനുജൻ എന്നിവർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ദിലീപ് സുബ്ബരായനാണ് ചിത്രത്തിൻ്റെ ഹൈ ലൈറ്റായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ബൃന്ദ , ദിനേശ്, അസർ, അപ്സർ എന്നിവരാണ് നൃത്ത സംവിധായകർ. ആഗസ്റ്റ് 14 ന് സൂര്യാ ഫിലിംസും, അഭിലാഷ് പിള്ളൈ വേൾഡ് ഓഫ് സിനിമയും ചേർന്ന് മകുടം കേരളത്തിൽ റിലീസ് ചെയ്യും.
സി.കെ.അജയ് കുമാർ.
( പി ആർ ഓ )

No comments: