പ്രശസ്ത ചലച്ചിത്ര നടൻ പ്രദീപ് സിംഗ് റാവത്ത് (74) അന്തരിച്ചു.




പ്രശസ്ത ചലച്ചിത്ര നടൻ പ്രദീപ് സിംഗ് റാവത്ത് (74) അന്തരിച്ചു.


രക്താർബുദത്തെ (ബ്ലഡ് കാൻസർ) തുടർന്ന് മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.


ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവനടനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്


മോഹൻലാൽ ചിത്രം " ചൈനാ ടൗൺ" വൈശാഖ്  ചിത്രം "കസിൻസ് "തുടങ്ങിയ മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബി.ആർ. ചോപ്രയുടെ വിഖ്യാത ടെലിവിഷൻ പരമ്പരയായ 'മഹാഭാരത്'-ൽ 'അശ്വത്ഥാ മാവ്' എന്ന കഥാപാത്രത്തെ അവതരിപ്പി ച്ചാണ് അദ്ദേഹം ഏറെ ശ്രദ്ധേയമായത് .


ആമിർ ഖാൻ നായകനായ 'ഗജനി'യിലെ വില്ലൻ വേഷം അദ്ദേഹത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു. 'ലഗാൻ', 'സർഫറോഷ്' തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

No comments:

Powered by Blogger.