കുടുംബ പശ്ചാത്തലത്തിലുള്ള സ്പോർട്സ് കോമഡി എൻ്റെർടെയ്നറാണ് " ഗാട്ട കുസ്‌തി 2nd Round " .


 

Movie  

Gatta Kusthi 2nd Round


Director:

Chella Aayyavu


Genre : 

Romantic Sports Comedy Drama 


Platform :  

Theatre .

Pathanamthitta Trinity Movie Max 3


Language : 

Tamil 


Duration. : 

2 hour 34  Minutes.


Direction                          : 4 / 5


Performance                   : 4 / 5


Cinematography            : 3.5 / 5


Script                                 : 4 / 5


Editing                               : 3.5 / 5


Music & BGM                    : 3 / 5 

 


Rating                                : 22 /30.


✍️

Saleem P. Chacko.

CpK DesK


*

കുടുംബ പശ്ചാത്തലത്തിലുള്ള സ്പോർട്സ് കോമഡി എൻ്റെർടെയ്നറാണ് " ഗാട്ട കുസ്‌തി 2nd Round " . വിഷ്ണു വിശാൽ , ഐശ്വര്യ ലക്ഷ്‌മി , സാറ എന്നിവരുടെ മികച്ച അഭിനയം. 


വിഷ്‌ണു വിശാൽ , ഐശ്വര ലക്ഷ്‌മി, സാറ സൈന എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി ചെല്ല അയ്യാവൂ രചനയും സംവിധാനവും നിർവ്വഹിച്ച " ഗാട്ട ഗുസ്‌തി 2 " തിയേറ്ററുകളിൽ എത്തി .


വിഷ്‌ണു വിശാൽ ( വീര ) , ഐശ്വര്യ ലക്ഷ്‌മി ( കീർത്തി ) , സാറ ( വീരയുടെ മകൾ മതിമലർ ), രമ്യ കൃഷ്‌ണൻ ( ജഡ്ജി രാജ രാജേശ്വരി ) , യോഗി ബാബു ( ബൽബീർ സിംഗ് ) , കരുണാ സ് ( വീരയുടെ അമ്മാവൻ രത്തിനം ), മുനിഷ് കാന്ത് ( കീർത്തിയുടെ അമ്മാവൻ ഗണേശൻ  ) , കാളി വെങ്കട്ട് ( സട്ടനാഥൻ ) ,മോക്ഷ ( മീനു ടീച്ചർ ) , കരുണാകരൻ ( പാർത്ഥ ) , ദീപ്‌തി ( സ്വയം ) സുനിൽ സുഗദ ( ഡോ. എസ് .ബഞ്ച മിൻകുട്ടി ), ലിസി ആൻ്റണി ( രത്തിനത്തിൻ്റെ ഭാര്യ ) , ഗജരാജ് ( കീർത്തി യുടെ പിതാവ് ) , ശ്രീജ രവി ( കീർത്തിയുടെ അമ്മ )  തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


കീർത്തിക്ക് അവളുടെ ഗുസ്‌തി ജീവിതത്തിന് വീര നൽകുന്ന സപ്പോർട്ടോടെയാണ് സിനിമ യുടെ തുടക്കം . വീര വീട്ടമ്മയായി മാറുന്നു . കീർത്തി അവളുടെ ജോലിയും ഗുസ്‌തി ജീവിതവുമായി മുന്നോട്ട് പോകുന്നു . അവരു ടെ മകൾ മതിമലരിന് കായിക രംഗത്ത് താൽപര്യമില്ല . വീരയും കീർത്തിയും മതി മലരിനെ വ്യത്യസ്ത രീതികളിൽ വളർത്താൻ അഗ്രഹിക്കുന്നു . ഒന്നിന് പുറകെ ഉണ്ടാകുന്ന അവർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം കീർത്തിയുടെ ഗുസ്‌തി കരിയർ നഷ്‌ടമാകുന്നു . ഇത് ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രമേയം പറയുന്നത് .


കെ. എം ഭാസ്‌കരൻ ഛായാഗ്രഹണവും ,ബരത് വിക്രമൻ എഡിറ്റിംഗും , ജയചന്ദ്രൻ കലാ സംവിധാനവും , രൂചി മൂനോത്ത് വസ്ത്രാലങ്കാരവും , മണി സീരളൻ മേക്കപ്പും സ്റ്റണ്ട് മുരുകൻ , സുപ്രീം സുന്ദർ എന്നിവർ ആക്ഷൻ കോറിയോഗ്രാഫിയും ഒരുക്കിയി രിക്കുന്നു .ഇഷാരി കെ. ഗണേഷ്, വിഷ്ണു വിശാൽ എന്നിവർ നിർമ്മാതാക്കളും ആര്യൻ രമേശ് , ഇഷാൻ സക്സേന , ശുഭ്ര എന്നിവർ സഹ നിർമ്മാതാവും ശ്രാവന്തി സായിനാഥ് ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ് .


2022 ഡിസംബർ രണ്ടിന് റിലീസ് ചെയ്ത " ഗട്ട ഗുസ്‌തി " യുടെ രണ്ടാം ഭാഗമാണിത്. ശക്ത മായ തിരക്കഥ ഉണ്ടെങ്കിൽ തുടർ ഭാഗങ്ങൾ പ്രേക്ഷകർക്ക് പ്രതീഷ നൽകുന്നു എന്നതി ൻ്റെ തെളിവാണ് ഈ ചിത്രം . പുതുമ യുള്ള നർമ്മം , വൈകാരിക മുഹൂർത്തങ്ങൾ , സമകാലിക വിഷയങ്ങൾ എല്ലാം സംവിധായ കൻ പ്രമേയത്തിൽ ചേർത്തിട്ടുണ്ട് . തുടർ ഭാഗം ആസ്വാദ്യകരമായ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് .ഈ സിനിമ യുടെ ശക്തി ലളിതമായ അവതരണമാണ് . ആക്ഷനെ ആശ്രയിക്കുന്നതിന് പകരം കോമ ഡിയും കുടുംബവിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീ കരിക്കുന്നു . പുരോഗമനപരമായ ആശയ ങ്ങളും സിനിമയിൽ ഉണ്ട് .


വിഷ്ണു വിശാലിൻ്റെ സിനിമ കരിയറിലെ പ്രധാനപ്പെട്ട കഥാപാത്രമാണ് വീരു . ഈ കഥാപാത്രത്തെ അനായാസത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഐശ്വര്യ ലക്ഷ്മിയുടെ കീർത്തി അഭിനയം സിനിമ യുടെ ഹൈലൈറ്റാണ് . ബാലതാരം സാറ സൈനയുടെ സ്‌ക്രീൻ സാന്നിദ്ധ്യവും അഭിനയവും എടുത്ത് പറയാം . കരുണാസ് , മുനിഷ്കാന്ത് , കാളി വെങ്കട്ട് ,കരുണാകരൻ , അതിഥി താരങ്ങളായ രമ്യ കൃഷ്ണൻ , യോഗി ബാബു എന്നിവരും തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു . റസലിംഗ് രംഗങ്ങൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു .സ്പോർട്സ് കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരി ക്കുന്നു . കുടുംബ പ്രേക്ഷകർക്ക് ദൃശ്യ വിരുന്ന് ഒരുക്കിയിരിക്കുകയാണ് ഈ ചിത്രം .

No comments:

Powered by Blogger.