" ഐ, നോബഡി " ഹീസ്റ്റ് ത്രില്ലറാണ് .


 

Movie  

i , Nobody 


Director:

Nissam Basheer 


Genre : 

Crime Drama Mystery Thriller.


Platform :  

Theatre .

Pathanamthitta Trinity Movie Max 1


Language : 

Malayalam 


Duration. : 

168 Minutes 3 Seconds .


Direction                          : 3.5 / 5


Performance                   : 3.5  / 5


Cinematography            : 3.5 / 5


Script                                 : 3.5 / 5


Editing                               : 3.5/ 5


Music & BGM                   : 4 / 5 


Rating                                : 21.5 /30.

✍️

Saleem P. Chacko.

CpK DesK


പൃഥ്വിരാജ്,പാർവ്വതി തിരുവോത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത " ഐ, നോബഡി " മലയാളം , തമിഴ്,  തെലുങ്ക് ഭാഷകളിൽ  തിയേറ്ററുകളിൽ എത്തി .


കെട്ട്യോളാണ് മാലാഖ,റോഷാക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത് . "എന്ന് നിന്റെ മൊയ്തീൻ " , "കൂടെ " തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത് .റോഷാക്ക് , ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുള്ള യാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹി ച്ചിരിക്കുന്നു.


ഹക്കീം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ,ശങ്കർ രാമകൃഷ്ണൻ, നിഷാന്ത് സാഗർ,നന്ദു, ഇർഷാദ് അലി, മനോജ് കെ യു,സുധി കോഴിക്കോട്, സഞ്ജു ശിവറാം,ഖാലിദ് റഹ്മാൻ,നൗഷാദ് ബോംബെ,ജിജോയ് രാജഗോപാൽ, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ,റോണി വർഗീസ്, മഹേന്ദ്രൻ,അൽബിൻ അലക്സ്,ജിതിൻ മദനൻ,നക്ഷത്ര,ഐറ,ബീന ചന്ദ്രൻ,സന അൽത്താഫ് തുടങ്ങിയർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു 


പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഇ ഫോർ എക്സ്പെരിമെന്റ്സ് എന്നീ ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത,സി. വി. സാരഥി എന്നിവരാണ്  ഈ ചിത്രം  നിർമ്മി ച്ചിരിക്കുന്നത് . ഛായാഗ്രഹണം ദിനേശ് പുരുഷോത്തമനും ,  തിരക്കഥ സംഭാഷണം സമീർ അബ്ദുളളയും സംഗീതം  ജെക്സ് ബിജോയും , എഡിറ്റിംഗ്  റെമീസ് എം.ബിയും , വസ്ത്രാലങ്കാരം  ധന്യ ബാലകൃഷ്ണനും  മേക്കപ്പ് റോണക്സ്  സേവ്യറും , ആക്ഷൻ കോറിയോഗ്രാഫി യാനിക് ബെൻ, കലൈ കിംഗ്സൺ, അമിത്ജോളിബാസ്റ്റിൻ എന്നി വരും ഒരുക്കിയിരിക്കുന്നു .


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈൻ അർഷാദ നക്കോത്ത് , ചീഫ് അസോസിയേറ്റ് ഡയറക്ടർ ബെനിലാൽ ബി,ബിനു ജി നായർ, സൗണ്ട് ഡിസൈൻ നിക്സൺ ജോർജ്ജ് തുടങ്ങിയവരാണ് മറ്റ്  അണിയറ ശിൽപ്പികൾ 


ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധർ ചിത്രത്തിൽ ഗാനമാലപിച്ച സുധീർ യദുവംശി, റാപ്പ് സിങ്ങർ ബിജോർൺ, സിമ്രാൻ കൗർ എന്നിവർ ചേർന്ന് ആലപിച്ച “ആന്തം ഓഫ് നോബഡി” ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു .


പകൽ നേരം ഒരു സ്വകാര്യബാങ്കിലേക്ക് തോക്കുമായി കയറി വരുന്ന മൂന്ന് പേർ പണവും സ്വർണ്ണവും മോഷ്ടിച്ച് രക്ഷപ്പെടു ന്നതിനിടയിൽ എന്തോ ആവശ്യത്തിനായി വന്ന രാജീവൻ എന്ന വ്യക്തിയെയും പിടികൂടി അവരുടെ കൂടെ കൊണ്ടുപോകുന്നു . ഇവർ നിമിത്തം രാജീവൻ മറ്റൊരു ഊരാകുടുക്കിൽ കൊണ്ട് ചെന്ന് എത്തിക്കുന്നു .  സെക്രട്ടറി യേറ്റ് ജീവനക്കാരാനാണ് രാജീവൻ . ഭാര്യ മീരയും രണ്ട് പെൺകുട്ടികളുമാണ് ചേർന്നതാണ് കുടുംബം .


കുടുംബത്തിലുടെ പൊതു സമൂഹവും നിയമവും രാജീവനെ എങ്ങനെ നോക്കി കാണുന്നു എന്നാണ് സിനിമയുടെ പ്രമേയം . ബാങ്ക് മോഷണത്തിൻ രാജീവന് പങ്ക് ഉണ്ടോ ? രാജീവൻ ആണോ ബാങ്ക് മോഷണത്തിൻ്റെ സൂത്രധാരൻ ? ഈകാര്യങ്ങളാണ് സിനിമ പറയുന്നത് .


പൃഥ്വിരാജ്, പാർവ്വതി തിരുവോത്ത് എന്നിവർ നന്നായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പി ച്ചിട്ടുണ്ട് .  ഹക്കിം ഷാജഹൻ്റെ അനസ് എന്ന പോലീസ് വേഷവും അശോകൻ്റെ ജേക്കബും ,മധുപാലിൻ്റെ പോലീസ് വേഷവും പ്രേക്ഷക മനസിൽ ഇടം നേടി. ബാലതാര ങ്ങളായ അയ്റ , നക്ഷത്ര എന്നിവരും ഗംഭീര അഭിനയം കാഴ്ചവെച്ചു .സംഘട്ടനരംഗങ്ങളും ചേസിങ്ങ് സിനുകളും നന്നായി അവതരിപ്പി ച്ചിരിക്കുന്നു .ലിഫ്റ്റിനുള്ളിലെ ആക്ഷൻ സ്വീക്വസുകൾ  വളരെ മികച്ചതാണ്.പലനാടൻ മലയാളി ഓൺലൈൻ ചാനലും സിനിമയുടെ ഭാഗമാണ് .ഹീസ്റ്റ് ത്രില്ലറായി ആരംഭിക്കുന്ന സിനിമ സമകാലീന രാഷ്ട്രീയ സംഭവങ്ങളും വിമർശനങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. 

No comments:

Powered by Blogger.