നിർമ്മാതാവ് എൻ.എം ബാദുഷയുടെ മാതാവ് അരൂർ നേറ്റിപറമ്പിൽ സൈനബ (85) അന്തരിച്ചു.
നിർമ്മാതാവ് എൻ.എം ബാദുഷയുടെ മാതാവ് അരൂർ നേറ്റിപറമ്പിൽ സൈനബ (85) അന്തരിച്ചു. മുൻ അരൂർ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ വി എ മുഹമ്മദ് നേറ്റിപ്പറമ്പിലായിരുന്നു ഭർത്താവ്.
ബാദുഷയുടെ മരടിലുള്ള ഫ്ലാറ്റിൽ രാവിലെ 11 വരെ പൊതുദർശനം നടത്തി. തുടർന്ന് ചന്തിരൂരിൽ തറവാട്ടു വീട്ടിലെത്തിച്ച് പൊതു ദർശത്തിനുശേഷം ഉച്ചയ്ക്ക് ഒന്നിന് ചന്തിരൂർ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി.
മക്കൾ:അഷറഫ്, അഹമ്മദ്, എൻ. എം. ബാദുഷ . മരുമക്കൾ: മുംതാസ്, ജമുനത്ത്, മഞ്ചു ബാദുഷ.

No comments: