" മോഹിത " പള്ളിപ്പുറത്ത് തുടങ്ങി .




 

" മോഹിത " പള്ളിപ്പുറത്ത് തുടങ്ങി .


സീനു സിദ്ധാർത്ഥ്, ശ്രദ്ധ ജോസഫ്,ആദിൽ ഷാജഹാൻ എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി തന്ത്ര, കഥാന്തരം എന്നീ ചിത്ര ങ്ങൾക്കു ശേഷം കെ ജെ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന " മോഹിത " എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു.


ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വിനീത വി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ,അഞ്ചാം വാർഡ് മെമ്പർ ശ്രീമതി അഞ്ജു ആദ്യ ക്ലാപ്പടിച്ചു.M2B2 മൂവി മേക്കഴ്സിന്റെ ബാനറിൽ ബാബുരാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഡോക്ടർ സുനിൽ നെല്ലായി, എ എസ് ദിനേശ്, ബാബുരാജ്, സിമി സജീവ്, അഖില,രാജൻ സിത്താര, ശ്രീകുമാർ ഹരിപ്പാട്, വിജയ് പി, അരുൺ സോമസുന്ദരം, രഞ്ജിത്ത് കലാഭവൻ,ഡെൻസി,അമൃത് പപ്പൻ തുടങ്ങി യവരും അഭിനയിക്കുന്നു.ഉത്പൽ വി നായനാർ ഛായാഗ്രഹണം നിർവഹിക്കുന്നു.


എ എസ് ദിനേശ്,കെ ജെ ബോസ് എന്നിവർ ചേർന്ന്തിരക്കഥ,സംഭാഷണമെഴുതുന്നു.സുഭാഷ് ചേർത്തല എഴുതിയ വരികൾക്ക് അനീഷ് ഇന്ദിര വാസുദേവ് സംഗീതം പകരുന്നു. എഡിറ്റർ-ജ്യോതിഷ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിമി സജീവ്,ആർട്ട്-ടി ജി ഗോപി,മേക്കപ്പ്-മനോജ് അങ്കമാലി,കോസ്റ്റ്യൂംസ്-ബുസി ബി ജോൺ, കൊറിയോഗ്രാഫി- ഡോക്ടർ സുനിൽ നെല്ലായി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നസീർ ധർമ്മജൻ,പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ,സ്റ്റിൽസ്-സജീവ് മണപ്പുറം, ക്രിയേറ്റീവ് ഹെഡ്- സജിത മഠത്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- ഷൈജു പി, അസിസ്റ്റന്റ് ഡയറക്ടർ- ഷാലി അഞ്ജന,രാജി, രാജഗോപാൽ. ഡിസൈൻ-ആദിൽ,


പി ആർ ഒ-അഞ്ജു അഷറഫ്.

No comments:

Powered by Blogger.