സ്‌പൈ ആക്ഷൻ ത്രില്ലറാണ് " ആൽഫ " . ആലിയ ഭട്ട് തിളങ്ങി.



Movie  

ALPHA 


Director:

Shiv Rawail 


Genre : 

Spy Action Thriller 


Platform :  

Theatre .

Pathanamthitta   Dhanya . 


Language : 

Hindi 


Duration. : 

140  Minutes 27 Seconds .


Direction                          : 3 / 5


Performance                   : 3 / 5


Cinematography            : 4/ 5


Script                                 : 3 / 5


Editing                               : 3 / 5


Music & BGM                  : 3 / 5 


Rating                                : 19 /30.

✍️

Saleem P. Chacko.

CpK DesK


യാഷ് രാജ് ഫിലിംസിൻ്റെ ബാനറിൽ അദിത്യ ചോപ്ര നിർമ്മിച്ച് ശിവ റാവെയിൽ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് " ആൽഫ " . ഇത് ഒരു വൈ.ആർ . എഫ് സ്‌പൈ യൂണിവേഴ്‌സിൻ്റെ ഏഴാമത്തെ ഭാഗമാണ് .


ആലിയ ഭട്ട് ( സീത ) , ഖുഷി ഹജാരെ ( കൗമരകാരി സീത ) , ശർവാരി ( ദുർഗ ) , അനിൽ കപൂർ ( റോ മേധാവി വിക്രാന്ത് കൗൾ ) , ബോബി ഡിയോൾ ( കേണൽ ഫത്തേ സിംഗ് ലഖാവത്ത് ) , റിയ മിർസ ( ജാനകി ) , ശുഭി മേത്ത ( ചെറിയാൻ ) , ദിഗ് വിജയ് സാവന്ത് ( ദാസ് ), ഭൂഷൺ സിബി ( താക്കൂർ ) , പാവ് ലിൻ ഗുജ്റാൾ ( ഡോ. പ്രീതി ) , പ്രണയ് നാരായണൻ ( ജനറൽ സോധി ) , രാജീവ് രഞ്ജൻ ( ജനറൽ മങ്കണി ) , കരൺ കിഷോർ ( കിരൺ ) , വിഭ സാഫ് ( അരുണ ) , മായങ്ക് ആനന്ദ് ( മിസ്റ്റർ എക്സ് ) , അഭിമന്യൂ സർക്കാർ ( ധരം ) , ഗൗരവ് ബിഷ്ത് ( വീർ ) , ഹൃത്വിക് റോഷൻ ,( കബീർ ധലിവാൾ ) തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയി ച്ചിരിക്കുന്നു .


ഉദയ് ചോപ്ര കഥയും ,സൗമിൽ ശുക്ല , ശ്രീധർ രാഘവൻ എന്നിവർ രചനയും ഇഷിത മൊയ്ത്ര സംഭാഷണവും റൂബൈസ് ഛായാ ഗ്രഹണവും , ആരിഫ് ഷെയ്ഖ് എഡിറ്റിംഗും , റോഹാൻഷും അബീർ പണ്ഡിറ്റ് സംഗീതവും സഞ്ചിതും അങ്കിത് ബൽഹാരയും പശ്ചാത്ത ല സംഗീതവും ഒരുക്കിയിരിക്കുന്നു .മുംബൈ , കാശ്മീർ , വല്ലാഡോളിഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത് .


കേണൽ ലഖാവത്ത് സീതയെ ശൈവ കാലത്ത്  തട്ടികൊണ്ടുപോകുകയും തൻ്റെ " അൽഫ " പ്രോഗ്രാമിൻ്റെ ഭാഗമായി കൊലയാ ളിയാകാൻ പരിശിലിപ്പിക്കുകയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം  അൽഫയെ ആയുധ മാക്കി മാറ്റിയ ആളിനെയും സംഘത്തിനെയും ഇല്ലാതാക്കാൻ പുറ പ്പെടുന്നു . ആ സമയത്ത് അപ്രതീക്ഷമായ ചില സംഭവങ്ങൾ നടക്കു ന്നു. ഇതേ തുടർന്ന് നടക്കുക സംഭവങ്ങളാണ് സിനിമയുടെ പ്രമേയം പറയുന്നത് .


മരിച്ചുപോയ അമ്മ , മോഷ്ടിക്കപ്പെട്ട ബാല്യകാലം , കുറ്റബോധത്താൽ ഭാരപ്പെട്ട അച്ഛൻ , വേട്ടയാടപ്പെടുന്ന സഹോദരി എന്നിവ സിനിമയുടെ ഭാഗമാണ് . ഈ പറഞ്ഞ വിഷയങ്ങൾ ആൽഫയെ സ്‌പൈ യൂണി വേഴ്‌സിലെ ഏറ്റവും ബോധപൂർവ്വമായ വൈകാരിക ചിത്രമാക്കി മാറ്റുന്നു . ആക്ഷൻ , ചാരവൃത്തി , ആവേശം , ഈ പ്രപഞ്ചത്തിൻ്റെ ശൈലി എല്ലാം പ്രമേയത്തിൽ പറയുന്നു . സീതയും ദുർഗ്ഗയും അവരുടെതായ ശക്തി കളാണ് . അവർ ഒരിക്കലും രക്ഷയ്ക്കായി കാത്തിരിക്കുന്നവർ അല്ല . ആൽഫയുടെ മുഴുവൻ ഉദ്ദേശവും സ്ത്രീകളെ ഈ ചാര പ്രപഞ്ചത്തിനുള്ളിൽ കഴിവുള്ള ആയുധ ങ്ങളായി സ്ഥാപിക്കുക എന്നുള്ളതാണ് . അതിജീവനത്തിനും കുടുംബത്തിനും രാജ്യത്തിനും വേണ്ടി പോരാടുക എന്നതാണ് .


ആൽഫയായി ആലിയ ഭട്ട് ചടുലമായ ആക്ഷൻരംഗങ്ങൾ കൊണ്ട് പ്രേക്ഷകരുടെ മനസിൽ ഇടം നേടി. റോ മേധാവി വിക്രാന്ത് ലൂത്രയുടെ ഭാര്യ ജാനകിയായി ദിയ മിർസയും , റോ മേധാവി വിക്രാന്ത് ലൂത്രയായി അനിൽ കപൂറും , ബോബി ഡിയോളിൻ്റെ റോ മേധാവി കേണൽ ഫത്തേ സിംഗ് ഷെഖാവത്തും അഭിനയമികവ് കാട്ടി . 

No comments:

Powered by Blogger.