പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മലയാളത്തില്‍ നിന്നുമൊരു പാൻ ഇന്ത്യൻ സൈബര്‍ ത്രില്ലര്‍; 'അച്യുത അവതാരം' പുതിയ ഗാനം റിലീസ് ആയി..
പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ മലയാളത്തില്‍ നിന്നുമൊരു പാൻ ഇന്ത്യൻ സൈബര്‍ ത്രില്ലര്‍; 'അച്യുത അവതാരം' പുതിയ ഗാനം റിലീസ് ആയി..
https://youtu.be/z70UXdy_mPM
കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്ത കനും എഴുത്തുകാരനുമായ പുനിത് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് അച്യുത അവതാരം. വർഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന പുനീതിൻ്റെ ആദ്യ സംവിധാന സംരംഭമാണ് ഇത്. പുനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനെ പുതിയ ലിറികാൽ ഗാനം റിലീസ് ആയി. 'സെയ്ലർ ഓഫ് പെയിൻ' എന്ന കത്തിൽ ഉള്ള ഗാനം ശ്രുതി ശിവദാസൻ ആണ് ആലപിച്ചിരിക്കു ന്നത്. സൈബര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, അവിനാശ് (കാന്താര ഫെയിം), സീമ ജി. നായർ എന്നിവർക്കൊപ്പം അന്യഭാഷ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാ ഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രിൽ ക്യാമറ കൈകാര്യം ചെയ്യുന്നത്. കാസർ ഗോഡും മറ്റുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ജൂലായ് മാസത്തോടെ തിയേറ്ററുകളിൽ എത്തും. ഹരീഷ് മോഹനൻ്റെ വരികൾക്ക് പ്രസന്ന കുമാർ എം. എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ്: പവൻ പൂവയ്യ & മഹേഷ് തോട്ട, ആർട്ട്: നാഗരാജു, നവീൻ, വി. എഫ്.എക്സ്: ഐഡൻ്റ് ലാബ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments: