" മോഹിത " ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു .
" മോഹിത " ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു .
സീനു സിദ്ദാർത്ഥ്, ശ്രദ്ധ ജോസഫ്,ആദിൽ ഷാജഹാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തന്ത്ര, കഥാന്തരം എന്നീ ചിത്രങ്ങൾക്കു ശേഷം കെ ജെ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന " മോഹിത " എന്ന ചിത്രത്തിൻ്റെ പൂജ എറണാകുളം "മാക്ട" ജോൺ പോൾ ഹാളിൽ വെച്ച് 'മാക്ട' ചെയർമാൻ ജോഷി മാത്യു ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
"മോഹിത " എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ "മാക്ട" ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി റിലീസ് ചെയ്തു. തുടർന്ന് നിർമ്മാതാവ് ബാബുരാജ് മോഹിത'യുടെ സ്ക്രിപ്റ്റ്, സംവിധായകൻ കെ ജെ ബോസിന് കൈമാറി.ഡോക്ടർ ചന്ദ്രദാസൻ (ലോകധർമ്മി),മാക്ട ട്രഷറർ സജിൻ ലാൽ, പരസ്യ കലാകാരൻ ഗായത്രി അശോക്, സംവിധായകന്മാരായ കെ പി വ്യാസൻ,ജോൺ ടിറ്റോ,ഗായിക സോണി സായ്,വിവേക് മുഴുക്കുന്ന്, തുടങ്ങിയ പ്രമുഖരും പങ്കെടുത്ത് ആശംസകൾ നേർന്നു.
M2B2 മൂവി മേക്കഴ്സിന്റെ ബാനറിൽ ബാബുരാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഡോക്ടർ സുനിൽ നെല്ലായി, എ എസ് ദിനേശ്,ബാബുരാജ്, സിമി സജീവ്, അഖില അനോകി,രാജൻ സിത്താര, ശ്രീകുമാർ ഹരിപ്പാട്, വിജയ് പി, അരുൺ സോമസുന്ദരം, രഞ്ജിത്ത് കലാഭവൻ,ഡെൻസി,അമൃത് പപ്പൻ തുടങ്ങിയവരും അഭിനയിക്കുന്നു.ഉത്പൽ വി നായനാർ ഛായാഗ്രഹണം നിർവഹിക്കുന്നു. എ എസ് ദിനേശ്,കെ ജെ ബോസ് എന്നിവർ ചേർന്ന്തിരക്കഥ,സംഭാഷണമെഴുതുന്നു.സുഭാഷ് ചേർത്തല എഴുതിയ വരികൾക്ക് അനീഷ് ഇന്ദിര വാസുദേവ് സംഗീതം പകരുന്നു.എഡിറ്റർ-ജ്യോതിഷ് കുമാർ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിമി സജീവ്,ആർട്ട്-ടി ജി ഗോപി,മേക്കപ്പ്-മനോജ് അങ്കമാലി,കോസ്റ്റ്യൂംസ്-ബുസി ബി ജോൺ, കൊറിയോഗ്രാഫി- ഡോക്ടർ സുനിൽ നെല്ലായി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നസീർ ധർമ്മജൻ,പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ,സ്റ്റിൽസ്-സജീവ് മണപ്പുറം, ക്രിയേറ്റീവ് ഹെഡ്- സജിത മഠത്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- ഷൈജു പി, അസിസ്റ്റന്റ് ഡയറക്ടർ- ഷാലി അഞ്ജന,രാജി, രാജഗോപാൽ. ഡിസൈൻ-ആദിൽ.
ജൂലൈ ഒന്നിന് ചേർത്തല പള്ളിപ്പുറത്ത് "മോഹിത "യുടെ ചിത്രീകരണം ആരംഭിക്കുന്നു.
പി ആർ ഒ-അഞ്ജു അഷറഫ്.





No comments: