പൂർണ്ണമായും റിയലിസ്റ്റിക് സ്വഭാവമുള്ള ഇമോഷണൽ ക്രൈം ത്രില്ലറാണ് എം.പത്മകുമാറിൻ്റെ " ഉയിർ " . വ്യത്യസ്‌തമായ മറ്റൊരു വേഷം കൂടി റോഷൻ മാത്യൂവിന് .




Movie :
UyiR
Inspired by true events.

Director: 
M.Padmakumar 


Genre :  
Crime Mystery Drama 


Platform :  
Theatre .
Pathanamthitta Trinity Movie Max 3


Language : 
Malayalam 


Duration. : 

138 Minutes 17 Seconds.



Direction                              : 4 / 5

Performance.                      : 4 / 5

Cinematography                : 4 / 5

Script.                                   : 4 / 5

Editing.                                  : 4 / 5

Music & BGM                       : 4 / 5 


Rating                                  : 24 /30.
✍️
Saleem P. Chacko.
CpK DesK


റോഷൻ മാത്യൂവിനെ കേന്ദ്ര കഥാപാത്രമാക്കി എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് "ഉയിർ" Inspired by true events.


വർഷങ്ങൾക്കു മുൻപ് മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം പൂർണ്ണമായും റിയലിസ്റ്റിക് സ്വഭാവമുള്ള ഇമോഷണൽ ക്രൈം ത്രില്ലറായാണ് പ്രേക്ഷകരിൽ എത്തിയിരിക്കുന്നത് .റോന്തിന് ശേഷം റോഷൻ മാത്യൂവിന്റെ അടുത്ത പോലീസ് കഥയാണ് ഈ സിനിമ .


കൊടുവള്ളി ഭാഗത്തെ ഒരു പൊട്ടക്കിണറ്റിൽ നിന്ന് ശോഭ എന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നതിലൂടെയാണ് സിനിമയുടെ തുടക്കം. തുടർന്ന് നടക്കുന്ന ഉദ്വേഗഭരിതമായ പോലീസ് അന്വേഷണമാണ് ഈ ചിത്രത്തിന്റെ പ്രമേയം . സസ്പെൻസും ക്രൈം ഇൻവെസ്റ്റി ഗേഷൻ പശ്ചാത്തലവും നൽകുന്ന " ഉയിർ " പ്രേക്ഷകരിൽ വലിയ ആകാംഷയാണ് ജനിപ്പിച്ചിരിക്കുന്നത്. 


അജീബ് റഹ്‌മാൻ , ശോഭ , രാജു , ഭുവനേശ്വർ , റാന്തൽ , മീനു - ദേവ എന്നിങ്ങനെ ആറ് ഭാഗങ്ങളായാണ് കഥ പറയുന്നത് .


റോഷൻ മാത്യു ( പ്രൊബേഷൻ എസ്. ഐഎസ്. ഐ അജീബ് റഹ്‌മാൻ ) , ബൈജു സന്തോഷ് ( എസ്. ഐ ജോയി ) , ശ്രുതി മേനോൻ ( ശോഭ ) ,അതുല്യ ചന്ദ്രൻ ( ഷേമ ) , വിനീത് തട്ടിൽ ( എസ്. ഐ നന്ദകുമാർ ) , സന്തോഷ് ത്രിവിക്രമൻ ( സി. ഐ ശിവകുമാർ )  ,ശ്രീകാന്ത് മുരളി ( ഡോ. സി എൻ ഹരിങ്കർ ) ,ഷൈജു ശ്രീധർ , തമിഴ്, മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗർ എന്നിവർക്കൊപ്പം  സെയ്യാമി ഖേർ, മഹേഷ് ഷെട്ടി , മാസ്റ്റർ ആര്യൻ എസ് പൂജാരിയും ബേബി മിത്രാ സഞ്ജയും ഈ  ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .


ഇൻസ്പെക്ടർ അൻഷാദിന്റെ മൂലകഥയെ ആസ്പദമാക്കി ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ,നിരഞ്ജൻ ഭാരതിയാർ ഡോ. ഉമേഷ് പിലിക്കൂട്  എന്നിവർ ഗാനരചനയും മണികണ്ഠൻ അയ്യപ്പ സംഗീതവും ,അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ,രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും , സാബു റാം കലാസംവിധാനവും , പി.വി. ശങ്കർ മേക്കപ്പും ,അയിഷ സഫീർസേട്ട്കോസ്റ്റ്യൂം ഡിസൈനും  
ശ്രീജിത്ത് ചെട്ടിപ്പടി നിശ്ചല ഛായാ ഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു .കെ.എസ് ചിത്ര , നിഖിൽ കെ. മേനോൻ , ഹേ ഷാം അബ്‌ദുൾ വഹാബ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .


വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ നിഖിൽ കെ. മേനോനാണ്. കെ.ജെ. വിനയൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രസാദ് യാദവ്, ഗോപൻ കുറ്റ്യാനിക്കാട്, സജി മുണ്ടൂർ എന്നിവർ അസോസിയേറ്റ് ഡയറക്ടർ മാരുമാണ് .ആകാശ് എം., കിരൺ ചന്ദ്രശേഖരൻ, രാഹുൽ, ഉണ്ണി വരദം എന്നിവർ സഹസംവിധായകരുമാണ് .ആശിഷ് പാലയാണ് ഫിനാൻസ് കൺട്രോളർ. അനിൽ ആസാദ്, അനിൽ നമ്പ്യാർ എന്നിവർ പ്രൊഡക്ഷൻ മാനേജർമാരായും പ്രതാപൻ കല്ലിയൂർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാണ് . പ്രവീൺ ബി. മേനോനാണ് പ്രൊഡക്ഷൻ കൺട്രോളർ. സെഞ്ച്വറി ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് .



അമ്മക്കിളിക്കൂട് , വർഗ്ഗം, വാസ്തവം , പരുന്ത് , കേരള കഫെ , ശിക്കാർ , തിരുവമ്പാടി തമ്പാൻ , ഇത് പാതിരാമണൽ , ഒറീസ , D' company , പോളിടെക്നിക് , കനൽ , ജാലം , ആകാശ മിഠായി , ജോസഫ് , മാമാങ്കം , Visithiran , പത്താം വളവ് , Queen Elizabeth  എന്നീ ചിത്രങ്ങൾ എം. പത്മകുമാറാണ് സംവിധാനം ചെയ്തത് .


യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള അവതരണവും ശക്തമായ അഭിനയ പ്രകടന ങ്ങളുമാണ് "ഉയിർ".റോഷൻ മാത്യൂവിൻ്റെ  സിനിമ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നാണ് അജീബ് റഹ്മാൻ . ശോഭയായി ശ്രുതി മേനോനും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു.എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ റോളുകൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് .മികച്ച ഛായാഗ്രഹണവും മികച്ച പശ്ചാത്തല സംഗീതവും സിനിമയ്ക്ക് മാറ്റ് കൂട്ടി .


എം. പത്മകുമാറിൻ്റെ സംവിധാന മികവ് ഒരിക്കൽകൂടി വിളിച്ച് അറിയിക്കുന്നു . മികച്ച സ്‌ക്രീൻ പ്രസൻസ് എടുത്ത് പറയാം .നമ്മുടെ സമൂഹത്തിൽ ഇപ്പോഴും സംഭവിച്ച് കൊണ്ടിരി ക്കുന്ന വിഷയം മനോഹരമായി അവതരിപ്പി ക്കാൻ സംവിധായകന് കഴിഞ്ഞു.വ്യത്യസ്‌ത പ്രമേയങ്ങൾ ഇഷ്‌ടപ്പെടുന്ന പ്രേക്ഷകർക്ക് തീർച്ചയായും ഇഷ്ടപ്പെടും ഈ സിനിമ  . ഇതൊരു പോലീസ് സ്‌റ്റോറി മാത്രമല്ല , മനുഷ്യരുടെ നന്മയും ഇതോടൊപ്പം വരച്ച് കാട്ടുന്നു .

അജീബ് റഹ്‌മാനെപ്പോലെയുള്ള നിലപാടു കൾ ഉള്ള പോലീസ് ഉദ്യോഗസ്ഥർ പോലീസ് സേനയിൽ ഉണ്ടായിരുന്നുവെങ്കിൽ നിസ്സഹായരായ കുട്ടികളുടെ ജീവിതം മാറിമറിഞ്ഞേനെ എന്നൊരു പ്രത്യാശ നൽകാൻ ഈ സിനിമയ്ക്ക് കഴിഞ്ഞുവെന്ന് പ്രേക്ഷകർ പറയുന്നു .

No comments:

Powered by Blogger.