എഴുത്തുകാരനും, സംവിധായകനും നടനുമായ സതീഷ് അനന്തപുരി അന്തരിച്ചു .
എഴുത്തുകാരനും, സംവിധായകനും നടനുമായ സതീഷ് അനന്തപുരി അന്തരിച്ചു
മലയാള ചലച്ചിത്ര , സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ സതീഷ് അനന്തപുരി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് അന്തരിച്ചു .
2013ല്‍ മുകേഷ്, സന്ധ്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഫോര്‍ സെയില്‍ എന്ന ചിത്രം സംവിധാനം ചെയ്തു. സ്ത്രീകള്‍ മദ്യപാനികളാവുന്നതും അതുമൂലം അവരുടെ കുടുംബത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളു മാണ് ചിത്രം അവതരിപ്പിച്ചത്. വിജയ രാഘവന്‍, ഐശ്വര്യ, സായികുമാര്‍, ഇന്ദ്രന്‍സ്, ഭീമന്‍ രഘു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
നൊമ്പരങ്ങൾ , ഗന്ധർവ്വൻ പാട്ട് , ഏഴാംഭാവം എന്നീ നോവലുകൾ പ്രസിദ്ധീകരിച്ച സതീഷ് അനന്തപുരി ഗാനരചയിതാവ് കൂടിയാണ് .

No comments: