“റെയ്സ് ഓഫ് നാഗ”; രൂപേഷ് പീതാംബരൻ ചിത്രം ഭാസ്കരഭരണത്തിലെ ആദ്യ ഗാനം പുറത്ത്!
https://youtu.be/-ssNP9KrE-k?si=PCvSfpWTaHv77ssf
രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഭാസ്കരഭരണം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “റെയ്സ് ഓഫ് നാഗ” എന്ന പേരിലാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. പുള്ളുവൻ പാട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചത് അരുൺ കെ നാരായൺ, ആലപിച്ചത് ഫൗസിയ വില്ലോ എന്നിവരാണ്. ഗോഡ്‌വിൻ തോമസ് ആണ് ഗാനത്തിന് ഈണം പകർന്നത്. ചിത്രം ജൂൺ 26 ന് ആഗോള റിലീസായി എത്തും.
സ്ഫടികം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരൻ, തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ഭാസ്കരഭരണം. അമ്മയും മകനും വീട്ടിലെ ജോലിക്കാരൻ വരെ അച്ഛനെ കൊല്ലാൻ പദ്ധതി ഇടുന്ന ദൃശ്യങ്ങളുമായി, ചിത്രത്തിൻ്റെ രസകരമായ ഒരു ടീസർ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു ഡാർക്ക് കോമഡി ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകിയത്.
നികാഫും ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്. ആറുമുഖം കെ ഗൗഡ, റൂബി പീതാംബരൻ, രൂപേഷ് പീതാംബരൻ എന്നിവരാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ. ദീപക് ദിനേശ്, ബിനോയ് പി ബാബു എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് നേടിയത് പനോരമ മ്യൂസിക്. രൂപേഷ് പീതാംബരൻ കൂടാതെ, സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ഉമ കുമാരപുരം ക്യാമറ ചലിപ്പിച്ച ചിത്രത്തിന്, എഡിറ്റിങ്ങും കളറിങ്ങും നിർവഹിച്ചത് റഷിൻ അഹമ്മദ് ആണ്. സംഭവം അധ്യായം ഒന്നിന് ശേഷം ഗോഡ് വിൻ തോമസ് സംഗീതമൊ രുക്കിയ ചിത്രമാണിത്. കലാസംവിധാനം നിർവഹിച്ചത് ദുന്തു രഞ്ജിവ് രാധ. ഗുഡ് ഫെല്ലാസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. പി ആർ ഓ -ഐശ്വര്യ രാജ്

No comments: