" വ്യത്യസ്തമായ സിനിമാറ്റിക് അനുഭവം സമ്മാനിക്കുകയാണ് " മോളിവുഡ് ടൈംസ് ".




Movie :

BOLLYWOOD TIMES

Director: 
Abhinav Sundar Nayak.


Genre :  
Comedy Drama


Platform :  
Theatre .
Pathanamthitta Trinity Movie Max 3.



Language : 
Malayalam 


Duration. : 
167 Minutes 53 Seconds .



Direction                      : 4 / 5

Performance               : 4 / 5

Cinematography         : 4 / 5

Script                             : 3 / 5

Editing                           : 3 / 5

Music & BGM               :  3 / 5 



Rating                            : 21 /30.

✍️

Saleem P. Chacko.

CpK DesK


നസ് ലെനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദർ നായ്ക് സംവിധാനം ചെയ്ത ചിത്രമാണ്  " മോളിവുഡ് ടൈംസ് " .

നസ് ലെൻ ( വിനീത് മാധവൻ ) , ഷറഫ് യു ധീൻ ( സച്ചിൻ വൈക്കം ഡേവിഡ് ) , സംഗീത് പ്രതാപ് ( സംഗീത സംവിധായകൻ അർജുൻ ഹരിഹരൻ ) , ഗോപിക രമേഷ് ( നടി ഹന ഷാജഹാൻ ) , റോഷൻ ഷാനവാസ് ( സുജിത്രാജ് വിയാ ) , വിനീത് ശ്രീനിവാസൻ ( ഹാരിസ് ബഷീർ ) , പ്രശാന്ത് അലക്സാണ്ടർ ( വിനീതിൻ്റെ പിതാവ് മാധവ് ) , അൽത്താഫ് സലിം ( സുനിലേട്ടൻ ), ജഗദീഷ് ( വൈക്കം ഡേവിഡ് ) , ബാലചന്ദ്രൻ ചുള്ളിക്കാട് ( വിനീതിൻ്റെ മുത്തച്ഛൻ ) , അപ്പുണ്ണി ശശി ( ഫയസ് ) , രാജേഷ് ഹെബാർ ( ഡോകടർ ) , ചന്തു സലിംകുമാർ ( സംവിധായകൻ മെൽജോ ) ,മണികണ്ഠൻ പട്ടാമ്പി ( പ്രൊഡക്ഷൻ കൺട്രോളർ ) , രാജേഷ് മാധവൻ ( ചലച്ചിത്ര നിരൂപകൻ ആനന്ദ് സുധാകരൻ ) , സുധീർ പറവൂർ ( സുജിത്തിൻ്റെ പിതാവ് ), ബിജു സോപാനം എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു . ബേസിൽ ജോസഫ് ( സൂപ്പർ സ്റ്റാർ സ്വരൂപ് ) , ആർഷ ചാന്ദിനി ബൈജു എന്നിവർ അതിഥിതാരങ്ങളുമാണ് .


വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും , നിധിൻ രാജ് അരോൾ , അഭിനവ് സുന്ദർ നായക് എന്നിവർ എഡിറ്റിംഗും , ജേക്സ് ബിജോയ് സംഗീതവും വിനായക് ശശികുമാർ ഗാന രചനയും ഒരുക്കിയിരിക്കുന്നു . സഞ്ജിത് ഹെഗ്ഡെ ഗാനം ആലപിച്ചിരിക്കുന്നത് .
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്മാൻ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. സെൻട്രൽ പിക്ച്ചേഴ്‌സും , എപി ഇൻ്റർനാഷണലും ( ഹോം സ്‌ക്രീൻ എൻ്റെർടെയ്ൻമെൻ്റ് ) ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നു .


വിനീത് മാധവൻ്റെ മൈൻഡ് വോയിസി ലൂടെയാണ് സിനിമ പുരോഗമിക്കുന്നത് . സിനിമയിൽ ക്യാമറയ്ക്ക് പിന്നിൽ നടക്കുന്ന മോശം പ്രവണതകളാണ് സിനിമ പറയുന്നത് . ചെറുപ്രായം മുതൽ സിനിമ സ്വപ്നം കണ്ട് നടക്കുന്ന വിനീത് മാധവൻ്റെ പ്രതിസന്ധികളും അത് മാറ്റി മറിക്കാൻ നടത്തുന്ന ശ്രമങ്ങളു മെല്ലാം ചിത്രത്തിൽ  അവതരിപ്പിച്ചിരിക്കുന്നു.


സംവരണ വിഭാഗത്തിൽ പെട്ടവരോടുള്ള പൊതുമനോഭാവം അസംബന്ധമാണെന്ന് കാണിക്കുന്ന രാഷ്‌ട്രീയം സിനിമ പറയുന്നു . എല്ലാ മേഖലയിലും ജാതിയെ മറികടക്കുക അസാദ്ധ്യമാണെന്ന് പ്രമേയം ചൂണ്ടികാട്ടുന്നു .
നസ് ലെൻ്റെ അഭിനയം മുഖ്യ ആകർഷണ മാണ് . ജോക്ക്സ് ബിജോയുടെ പശ്ചാത്തല സംഗീതം നന്നായിട്ടുണ്ട . തിയേറ്ററിൽ കാണേണ്ട ചിത്രമാണ് " മോളിവുഡ് ടൈംസ് " .

No comments:

Powered by Blogger.