തിയേറ്ററുകളെ ഇളക്കിമറിക്കാൻ ജയസൂര്യയും വിനായകനും. പ്രിൻസ് ജോയിയുടെ "ടൈറ്റാൻസ് "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും .




തിയേറ്ററുകളെ ഇളക്കിമറിക്കാൻ ജയസൂര്യയും വിനായകനും. പ്രിൻസ് ജോയിയുടെ "ടൈറ്റാൻസ് "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും .


​ജയസൂര്യയും വിനായകനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ടൈറ്റാൻസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറങ്ങി. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രമാണിത് .





Greatness casts it's shadow before it arrives.


വെള്ളത്തൊപ്പിയും വെള്ളസ്യൂട്ടും അണിഞ്ഞ മുഖം വ്യക്തമാകാത്ത നിരവധിപ്പേരുടെ ഇടയിൽ വ്യത്യസ്ഥ നിറത്തിലുള്ള സ്യൂട്ടും തൊപ്പിയും ധരിച്ച ജയസൂര്യ, വിനായകൻ എന്നിവർ.ഇവർക്കൊപ്പം നിഹാലും പ്രശസ്ത റാപ് സിംഗർ ബേബി ജീനും പ്രത്യഷ പ്പെട്ട ഒരുപോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നു


ഈ അഭിനേതാ ക്കളുടെലുക്കും ടൈറ്റാൻ എന്ന പേരും ഒരു പാശ്ചാത്യസിനിമയെ ഓർമ്മപ്പെടുത്തുന്നു എന്നു പറഞ്ഞാൽ അതിശയമാവില്ല. നേരമ്പോക്കിൻ്റെ ബാനറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രത്തിൻ്റെ പ്രഥമ ലുക്കോടെ യുള്ള ടൈറ്റിലാണ് ഈ വിധത്തിൽ പ്രകാശനം ചെയ്തിരിക്കുന്നത്.


മികച്ച വിജയം നേടുകയും ചർച്ച ചെയ്യപ്പെടു കയും ചെയ്ത ഒസ്‌ലർ എന്ന ചിത്രത്തിനു ശേഷം നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ , മിഥുൻ മാനുവൽ തോമസ്, പ്രദീപ് സി എസ് എന്നിവർ നിർമ്മിക്കുന്ന ചിത്രമാണിത്. തികച്ചും ഫാൻ്റസി ഹ്യൂമർ ജോണറിലാണ് ഇദ ചിത്രത്തിൻ്റെ അവതരണം.


ജയസൂര്യയും വിനായകനും ഒന്നിച്ചെത്തു ന്നതിലൂടെ ഏറെ വാർത്താ പ്രാധാന്യം നേടിയ ഈ ചിത്രത്തിൻ്റെ ടൈറ്റിലും ഇപ്പോൾ ഏറെ കൗതുകത്തോടെ വൈറലായിരിക്കുന്നു സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളി ലൂടെ യാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിട ങ്ങളിലായിരുന്നു ചിത്രീകരണം.


തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ.സംഗീതം - ഷാൻ റഹ്മാൻ.ഛായാഗ്രഹണം - വിഷ്ണുശർമ്മ.എഡിറ്റിംഗ്- ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്.കലാസംവിധാനം - മഹേഷ് പിറവം.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്,ആക്ഷൻ ഫീനിക്സ് പ്രഭു .ഡിസൈൻ യെല്ലോ ട്രൂത്ത്'സ്റ്റിൽസ് - സുഹൈബ് എസ്.ബി.കെ.എക്സിക്കുട്ടീവ് പ്രൊഡ്യൂസേ ർസ് - സുനിൽ സിംഗ്, സജിത് പി.വൈ. പ്രൊഡക്ഷൻ മാനേജർ - നജീർ നസീം, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - രാജേഷ് സുന്ദരംപ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ.


ഒക്‌ടോബർ മാസത്തിൽ പ്രദർശനത്തിനെ .ത്തുന്ന ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.


വാഴൂർജോസ്

No comments:

Powered by Blogger.