ഡോ. നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്‍ പുരസ്കാരം ജനകീയ കവി കുരീപ്പുഴ ശ്രീകുമാർ ഏറ്റുവാങ്ങി .




ഡോ. നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്‍ പുരസ്കാരം ജനകീയ കവി കുരീപ്പുഴ ശ്രീകുമാർ ഏറ്റുവാങ്ങി .


കവിയും, പ്രാദേശിക ചരിത്ര ഗവേഷകനും, ഗ്രന്ഥകർത്താവും ആയിരുന്ന  ഡോ. നെല്ലിക്കൽ മുരളീധരന്റെ സ്മരണാർത്ഥം  ഡോ. നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ കവിതയ്ക്ക് ഏർപ്പെടുത്തിയ പുരസ്കാരം സമർപ്പിച്ചു.പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിനാണ് പുരസ്കാരം സമർപ്പിച്ചത്. 20000 രൂപയും, പ്രശസ്തി പത്രവും, ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.


നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ പ്രസിഡന്റ് എ.ഗോകുലേന്ദ്രന്റെ  അദ്ധ്യക്ഷതയിൽ പത്തനംതിട്ട ടൗൺഹാളിൽ നടന്ന ചടങ്ങ് എഴുത്തുകാരനും കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല മുൻ പ്രൊ. വൈസ് ചാൻസിലറുമായിരുന്ന  ഡോ. കെ എസ്.രവികുമാർ  ഉദ്ഘാടനവും, അവാർഡ് വിതരണവും നിർവ്വഹിച്ചു. വി.കെ.പുരുഷോത്തമൻപിള്ള അനുസ്മരണ  പ്രഭാഷണം നടത്തി.ഡോ. മാത്യൂസ് വാഴക്കുന്നം പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.


പത്തനംതിട്ട നഗരസഭ മുൻ അദ്ധ്യക്ഷൻ അഡ്വ. ടി.സക്കീർ ഹുസൈൻ, കടമ്മനിട്ട കരുണാകരൻ, കൈപ്പട്ടൂർ തങ്കച്ചൻ,വിനോദ് ഇളകൊള്ളൂർ,  ഡോ.റാണി ആർ. നായർ, സുശീല ടീച്ചർ, രഘുനാഥൻ ഉണ്ണിത്താൻ എം.ആർ,സലിം പി ചാക്കോ, സുഖദ മുരളീധരൻ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. കുരീപ്പുഴ ശ്രീകുമാർ മറുമൊഴിയർപ്പിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി സ്മൃതി മുരളീധർ സ്വാഗതവും ട്രഷറർ അനു അന്ത്യാളൻകാവ് കൃതജ്ഞതയും രേഖപ്പെടുത്തി.

No comments:

Powered by Blogger.