സോഫിയ തരകൻ കെ.പി.എ.സി സംവിധാനം ചെയ്യുന്ന " ദിശാന്തരം " ചിത്രീകരണം തുടങ്ങുന്നു.




സോഫിയ തരകൻ കെ.പി.എ.സി സംവിധാനം  ചെയ്യുന്ന " ദിശാന്തരം " ചിത്രീകരണം തുടങ്ങുന്നു.



കെ.പി.എ.സി യുടെ കലാവേദിയിൽ നിന്ന് മലയാളചലച്ചിത്രലോകത്തേക്ക് ഒരു താരോദയം…


കഥ,തിരക്കഥ,സംവിധാനം, ഗാനരചന, അഭിനയം, നിർമ്മാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകൾ ഒറ്റക്ക് കൈകാര്യം ചെയ്ത് സോഫിയ തരകൻ കെ.പി.എ.സി ഒരുക്കുന്ന പുതിയ മലയാള ചിത്രം, "ദിശാന്തരം”.കൽക്കത്തയിലും, കേരളത്തിലുമായി ചിത്രീകരണം തുടങ്ങുന്നു.


കെപിഎസിയിലെ ഒരുപിടി കലാകാരൻമാരും, ചലച്ചിത്ര,സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കും.

അതുല്യ നാടക സംവിധായകൻ തോപ്പിൽ ഭാസിയുടെ  മുടിയനായ പുത്രൻ എന്ന വിഖ്യാത നാടകത്തിൽ ശാരദ എന്ന കഥാപാത്രമായും, കെ.പി.എ.സി യുടെ അറുപത്തേഴാമത് നാടകമായ ഉമ്മാച്ചുവിൽ ചിന്നമ്മുവായും, കായംകുളം പീപ്പിൾസ് തീയേറ്റഴ്സിന്റെ ഈ വർഷത്തെ ജനപ്രീയ നാടകം അങ്ങാടിക്കുരുവിയിൽ വൈഗ ആയും വേഷമിട്ട് ശ്രദ്ധേയയായ സോഫിയ തരകൻ കെ.പി.എ.സിക്ക്,കരുനാഗപ്പള്ളി കാസ് നാടകമൽസരത്തിൽ മികച്ച നടിക്കുള്ള സ്പെഷ്യൽ ജൂറി മെൻഷൻ പുരസ്കാരവും ലഭിച്ചിരുന്നു. ഇതുവരെയുള്ള നാടക പ്രവർത്തനങ്ങളിൽ, വർഷങ്ങളായി മനസ്സിൽ പതിഞ്ഞു കിടന്ന ഒരു കഥയാണ് സോഫിയ തരകൻ കെ.പി.എ.സി ദിശാന്തരം എന്ന പേരിൽ സിനിമയാക്കുന്നത്.


റീയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷൻ, അഹാന ഫിലിംസ് എന്നീ ബാനറുകൾക്കു വേണ്ടി, സോഫിയ തരകൻ കെ.പി.എ.സി, നിർമ്മാണം, രചന, ഗാന രചന,സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ദിശാന്തരം   എന്ന ചിത്രത്തിന്റെ ക്യാമറ - അനിൽ ഗോപിനാഥ്, ഗാനരചന - സുജാത ഫ്രാൻസിസ് കട്ടപ്പന, സോഫിയ തരകൻ, സംഗീതം - വേണു അഞ്ചൽ,അസോസിയേറ്റ് ഡയറക്ടർ - ഏലിയാസ് ജി. തരകൻ, സ്ക്രിപ്റ്റ് അസിസ്റ്റന്റ് - ആരതി ജയകുമാർ, പ്രൊജക്റ്റ് ഡിസൈൻ - അലക്സ് ബാബു, ആർട്ട് - പ്രശാന്ത്, മേക്കപ്പ് - ബിനോയ് കൊല്ലം, കോറിയോഗ്രാഫർ - രഞ്ജിത്ത്, ഫിനാൻസ് മാനേജർ - അജീഷ് കുമാർ, കോസ്റ്റ്യൂം - ജിഷ കൃഷ്ണൻ, ഹെയർ സെറ്റർ - സുമിത, സ്റ്റിൽ - പ്രവീൺ ഏണിക്കര, കാസ്റ്റിംഗ് - മെർമെയ്ഡ് കാസ്റ്റിംഗ്, പോസ്റ്റർ ഡിസൈൻ - അനന്തു.


സോഫിയ തരകൻ കെ.പി.എ.സി പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ,രാജീവ് റോഷൻ, രാജ്കുമാർ കെ.പി.എ.സി, നിഖിൽ നാരായണൻ, സെൽവി കെ.പി.എ.സി, ആശാ നായർ, സിസിലി ജോയ്, ജൂലി ബിനു, നിമ്മി ജിജോ, മുഹമ്മദ്‌ കുറുവ കെ.പി.എ.സി, രേഖ രതീഷ്, ബിജു ബാലകൃഷ്ണൻ, ജനീഷ്, ഗോഗുൽ വിനോദ്, ബിൻ സി, സോണി ക്രിസ്,ബേബി പാർവ്വതി, ബേബി അൻഹ, മാസ്റ്റർ ഗ്ലെൻ വർഗീസ്, മാസ്റ്റർ ജീവ, ബേബി ശിവപ്രിയ എന്നിവർ അഭിനയിക്കുന്നു.


അയ്മനം സാജൻ

( പി.ആർ.ഓ )

No comments:

Powered by Blogger.