Movie :
Madhuvidhu
Director:
Vishu Aravind.
Genre :
Comedy Family Drama.
Platform :
Theatre .
Pathanamthitta Trinity Movie Max 3.
Language :
Malayalam
Duration. :
2 Hours 5 Minutes 4 Seconds
Direction : 3.5 / 5
Performance : 4 / 5
Cinematography : 4 / 5
Script : 4 / 5
Editing : 4 / 5
Music & BGM : 3.5 / 5
Rating : 23 /30.
✍️
Saleem P. Chacko.
CpK DesK
പുരുഷന്മാർ മാത്രം താമസിക്കുന്ന ആഞ്ഞിലിമൂട്ടിൽ കുടുംബത്തിലേക്ക്
മരുമകളായി ഒരു പെൺകുട്ടിയെ കൊണ്ടുവരാനുള്ള അമ്മുവിൻ്റെ ( ഷറഫുദീൻ ) രസകരമായ ശ്രമങ്ങളാണ് സംവിധായകൻ വിഷ്‌ണു അരവിന്ദ് ഈ സിനിമയിലുടെ പറയുന്നത് . ഫാമിലി റോം-കോം എന്റെർറ്റൈനെർ ഗണത്തിൽ "മധുവിധു "വിനെ ഉൾപ്പെടുത്താം .
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ചിരിക്കുന്ന ചിത്രമാണിത് .ബാബുവേട്ടൻ പ്രൊഡക്ഷ ൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് . അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രമാണ് "മധുവിധു".
പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കരാണ് നായിക .കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് "മധുവിധു". ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
ഷൈലോക്കിന് ശേഷം ബിബിൻ മോഹനും, മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയ് വിഷ്ണുവും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത് .
ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ, സംഗീയി ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ ദിവ്യ ജോർജ്, മേക്കപ്പ് ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അഖിൽ സി തിലകൻ, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം റിഷ്‌ദാൻ അബ്ദുൾ റഷീദ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .
തിരകഥാകൃത്തുകളിൽ ഒരാളായ ജയ് വിഷ്ണു പത്തനംതിട്ട ജില്ലയിൽ നടക്കുന്ന കഥയാണ് ഏഴുതിയിരിക്കുന്നത് . ജില്ലയിലെ വിവിധ സ്ഥലപ്പേരുകൾ തിരക്കഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
ഒരു പക്കാ ഫാമിലി പടം ആണ് . ഈ വർഷത്തെ നല്ലൊരു കോമഡി എന്റർ ടൈനറായി ഉൾപ്പെടുത്താം . വളരെ രസം നിറഞ്ഞ തമാശകൾ കോർത്തിണക്കി ഫാമിലിക്ക് ഏറ്റവും കൂടുതൽ കണക്ടാകുന്ന പ്ലോട്ട് ആണ് ചിത്രത്തിന്റേത്. തീയേറ്ററിൽ നിന്നും ഇറങ്ങുമ്പോഴും മനസ്സ് നിറഞ്ഞു ചിരിച്ച ഫീൽ തരാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട് .
ഷറഫിനെ കൂടാതെ ജഗദീഷ്, അസീസ് ഒക്കെ കിടിലൻ പെർഫോമൻസ് ആയിരുന്നു. സായികുമാർ പിന്നെ പറയണ്ടല്ലോ.. നായിക ആയി അരങ്ങേറ്റം കുറിച്ച കല്യാണി പണിക്കർ ഡീസന്റ് പെർഫോമൻസ് ആയിരുന്നു. ഷറഫിന്റെ അനിയനായി വന്ന സഞ്ജു മധു തിളങ്ങി .
Subscribe to:
Post Comments
(
Atom
)

No comments: