ഏഴ് സ്റ്റണ്ട് മാസ്റ്റര്‍മാര്‍, നടി സുകന്യയുടെ തിരിച്ചുവരവ് . "വരവ്"' പോളച്ചനായി ജോജു ജോര്‍ജ്ജ് .


 

ഏഴ് സ്റ്റണ്ട് മാസ്റ്റര്‍മാര്‍, നടി സുകന്യയുടെ തിരിച്ചുവരവ് . "വരവ്"'  പോളച്ചനായി ജോജു ജോര്‍ജ്ജ് .


മാസ് ആക്ഷൻ സിനിമകളുടെ ശില്പി ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായി എത്തുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമായ       "വരവ് ''  മെയ്‌ റിലീസ്.


ജോജു ജോർജിന്റെ തീപാറും നോട്ടമുള്ള പോസ്റ്റർ ജോജുവിന്റെ വരവിന് തന്നെ പ്രതീക്ഷ നല്‍കുന്നു. മലയോര മേഖലയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേർന്ന് നില്‍ക്കുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ് 'വരവ്'.


ജോജു ജോർജ്- ഷാജി കൈലാസ് കോമ്പിനേഷൻ തന്നെ ഇതാദ്യമായാണ്. ആദ്യ 'വരവ്' ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഷാജി കൈലാസും ജോജുവും. ഓള്‍ഗാ പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ നൈസി റെജി ചിത്രം നിർമ്മിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫ്, രാഹുല്‍ റെജി തോമസ്.


'വരവ്' ആക്ഷൻ രംഗങ്ങള്‍ ഗംഭീരമാക്കാൻ മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചിത്രത്തിലുണ്ട്. ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസിൻ്റെ സംവിധാന പാടവത്തിനു വീണ്ടും കരുത്താകാൻ സ്റ്റണ്ട് മാസ്റ്റർമാരുടെ ഒരു വലിയ നിര തന്നെയുണ്ട് ചിത്രത്തില്‍.


ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ സ്റ്റണ്ട് സില്‍വ, കലൈ കിംഗ്സണ്‍, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, തവ്സി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോണ്‍സണ്‍ എന്നിങ്ങനെ ഏഴ് മാസ്റ്റേഴ്സ് ചിത്രത്തിനായി ഒന്നിക്കുന്നു. ചന്ദ്രലേഖ ഉള്‍പ്പെടെയുള്ള സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ സുകന്യ വരവിന്റെ ഭാഗമാകുന്നു.


മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പൻ, ചാലി പാല, ഷാജി ഷാഹിദ്, ആൻഡ്രെയ്‌ ബ്ലിറ്റ്സ് നെറ്റ്സോവ്‌, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ, വീണ നായർ, മെറ്റില്‍ഡ പെട്രോവിക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.


 തിയേറ്ററുകളിൽ ആക്ഷൻ തരംഗം തീർക്കാൻ 'വരവ്' മെയ്‌ മാസം റിലീസ് ചെയ്യും. ചിത്രം ഓള്‍ഗാ പ്രൊഡക്ഷൻസ് റിലീസസ് തിയേറ്ററുകളില്‍ എത്തിക്കും.

No comments:

Powered by Blogger.