പ്രശസ്ത സഹ സംവിധായകനും ഔട്ട് ഡോർ യൂണിറ്റ് അംഗവുമായ ഗോപകുമാർ അന്തരിച്ചു .



തിരുവനന്തപുരം : പ്രശസ്ത സഹ സംവിധായകനും ഔട്ട് ഡോർ യൂണിറ്റ് അംഗവുമായ ഗോപകുമാർ ( ഗോപൻ കുറ്റ്യാനിക്കാട് ) അന്തരിച്ചു . 


ഒട്ടേറെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . വീട്ടിലിരിക്കെ വീഴ്ചയിൽ തലക്ക് പരുക്കേറ്റ ഗോപൻ കഴിഞ്ഞ പത്തു ദിവസത്തിലധികമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു . 


ഭാര്യ : ശ്രീബിന്ദു ,മക്കൾ : ആദിത്യൻ ഗോപൻ , അനന്ദു ഗോപൻ 


മലയാള സിനിമയിൽ ദീർഘകാലം ഔട്ട് ഡോർ യൂണിറ്റ് അംഗമായി പ്രവർത്തിച്ച ഗോപൻ ചലച്ചിത്ര പ്രവർത്തകർക്ക് ഏറെ പ്രിയങ്കരനായിരുന്നു.


ആൾക്കൂട്ടങ്ങൾ നിറഞ്ഞ ചിത്രീകരണ വേളകളിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെയും വണ്ടികളുടെയും നിയന്ത്രണവും കൊറിയോഗ്രാഫിയും ചെയ്യുന്നതിൽ സംവിധായക വിഭാഗത്തിന്  ഗോപൻ വലിയ സഹായമായിരുന്നു .


പ്രവർത്തിക്കുന്ന സിനിമകളിൽ നർമ്മ രസപ്രധാനമായ രംഗങ്ങളിൽ ഗോപനെ സംവിധായകർ അഭിനയിപ്പിക്കാറു ണ്ടായിരുന്നു . സംവിധായകൻ രഞ്ജിത്തിന്റെ സിനികളിൽ സഹസംവിധാകനായി പ്രവർത്തിച്ചിരുന്ന ഗോപൻ കുറ്റ്യാനിക്കാട് പ്രാഞ്ചിയേട്ടൻ & ദ്‌ സെയിന്റ് എന്ന ചിത്രത്തിൽ ചെയ്‌ത ഓസ്കർ അവാർഡ് ജേതാവിന്റെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു .


No comments:

Powered by Blogger.